sections
MORE

കൊറോണയ്ക്ക് പിന്നിലെ ചതി: നിർണായക തെളിവുകൾ നശിപ്പിച്ച ചൈന വാക്സിൻമേൽ വിലപേശുന്നു

wuhan-death
SHARE

തന്റെ രാജ്യത്ത് ആദ്യകാല കോവിഡ്-19 കേസുകൾ കണ്ടെത്തിയ ചൈനീസ് ഡോക്ടർ പറയുന്നത് കൊറോണവൈറസ് സംബന്ധിച്ച പ്രാഥമിക തെളിവുകളും ഡേറ്റയും ചൈനീസ് അധികൃതർ മറച്ചുവെന്നാണ്. വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രാഥമിക തോത് പ്രാദേശിക അധികാരികൾ മറച്ചുവെച്ചതായും ഡോക്ടർ ആരോപിച്ചു. കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്ത മാർക്കറ്റിൽ അന്വേഷണത്തിനായി പോയപ്പോൾ തെളിവുകൾ ഇതിനകം തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, കൊറോണയുടെ പ്രാഥമിക തെളിവുകൾ നശിപ്പിച്ച ചൈന തന്നെ ഇപ്പോൾ നാലോളം രാജ്യങ്ങളോട് കൂടെ നിന്നാൽ കോവിഡ് വാക്സിൻ തരാമെന്ന് അറിയിച്ചിരിക്കുകയാണ്. കൊറോണവൈറസ് വാക്സിൻ ലോകത്ത് ആദ്യം തന്നെ പുറത്തിറക്കി വിപണി പിടിക്കാനും ചൈന നീക്കം നടത്തുന്നുണ്ട്.

വുഹാനിലെ കോവിഡ് -19 നെ കുറിച്ച് അന്വേഷിക്കാൻ സഹായിച്ച ഹോങ്കോങ്ങിലെ മൈക്രോബയോളജിസ്റ്റ്, ഫിസിഷ്യൻ, സർജൻ പ്രൊഫസർ ക്വോക്ക്-യുംഗ് യുവാൻ തന്നെയാണ് ഹുവാനൻ വന്യജീവി വിപണിയിലെ തെളിവുകൾ നശിപ്പിച്ചതായും ക്ലിനിക്കൽ കണ്ടെത്തലുകളോടുള്ള പ്രതികരണം ചൈനീസ് അധികൃതർ മന്ദഗതിയി‍ലാക്കിയതെന്നും വെളിപ്പെടുത്തിയത്.

ഞങ്ങൾ ഹുവാനൻ സൂപ്പർമാർക്കറ്റിലേക്ക് പോയപ്പോൾ, തീർച്ചയായും അവിടെ കാണാൻ ഒന്നുമില്ലായിരുന്നു. കാരണം മാർക്കറ്റ് ഇതിനകം തന്നെ ശുദ്ധമാക്കിയിരുന്നു. ഇതിനാൽ, സൂപ്പർമാർക്കറ്റിൽ നിന്ന് രോഗം വന്ന വഴി കണ്ടെത്താൻ കഴിഞ്ഞില്ല. മനുഷ്യർക്ക് വൈറസ് നൽകുന്ന ഒരു ഹോസ്റ്റിനെയും ഞങ്ങൾക്ക് അവിടെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ലെന്നും യുവാൻ പറഞ്ഞു.

അവർ വുഹാനിൽ പ്രാദേശികമായി എന്തെങ്കിലും മറച്ചുവെച്ചിട്ടുണ്ടെന്ന് ഞാൻ സംശയിക്കുന്നു. വിവരങ്ങൾ ഉടൻ അറിയിക്കേണ്ട പ്രാദേശിക ഉദ്യോഗസ്ഥർ ഇത് കഴിയുന്നത്ര എളുപ്പത്തിൽ ചെയ്യാൻ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ വുഹാനിലെ ഹുവാനൻ വന്യജീവി വിപണിയിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ആഗോളതലത്തിൽ 1.6 കോടിയിലധികം ആളുകളെ ബാധിക്കുകയും 648,000 ത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും ലോക സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിക്കുകയും ചെയ്തു.

ജോൺസ് ഹോപ്കിൻസ് കണക്കുകൾ പ്രകാരം ചൈനയിൽ 86,570 കോവിഡ് -19 കേസുകളും 4,652 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ചൈന വെളിപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വിമർശിച്ചു. എന്നാൽ, വിവരങ്ങൾ തടഞ്ഞുവെന്ന ആരോപണം ചൈന നിഷേധിച്ചു.

മാരകമായ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച ഡോ. ലി വെൻ‌ലിയാങിനെയും വുഹാനിലെ മറ്റ് വിസിൽ ബ്ലോവർമാരെയും ശാസിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ഡിസംബറിൽ വൈറസിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്ത ലി, രോഗം പിടിപെട്ട് ഫെബ്രുവരിയിൽ മരിച്ചു.

English Summary: Chinese Doctor Claims Of COVID-19 Cover Up, Says Wuhan Market Was 'Already Clean' During Probe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA