ADVERTISEMENT

ന്യൂഡൽഹി ∙ ഭൗമശാസ്ത്ര മന്ത്രാലയം മികച്ച ഗവേഷകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ശാസ്ത്ര ഗവേഷണ പുരസ്കാരത്തിന് (ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും) തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ സ്പേസ് ഫിസിക്സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. എസ്. സുരേഷ് ബാബു അർഹനായി. അന്തരീക്ഷ പഠനവും സാങ്കേതിക വിദ്യയും എന്ന വിഭാഗത്തിലാണ് പുരസ്കാരം. കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്ന അന്തരീക്ഷത്തിലെ കാർബൺ ധൂളികളെപ്പറ്റിയുള്ള പഠനമാണ് പരിഗണിച്ചത്.

 

മലയാളി കാലാവസ്ഥാ ശാസ്ത്രജ്ഞയായിരുന്ന ഡോ. അന്ന മാണിയുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വനിതാ ശാസ്ത്ര ഗവേഷണ പുരസ്കാരം ഗോവയിലെ സിഎസ്ഐആർ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ലിഡിത ഖണ്ടേപാർക്കർക്ക് ലഭിക്കും.

ആജീവനാന്ത പുരസ്കാരത്തിന് പ്രശസ്ത ഫോസിൽ ശാസ്ത്ര ഗവേഷകൻ പ്രഫ. അശോക് സാഹ്നിയെ തിര‍ഞ്ഞെടുത്തു. പഞ്ചാബ് സർവകലാശാലയിൽ ഇമെരിറ്റസ് പ്രഫസറാണ്.

 

ഡോ.സുരേഷ് ബാബു അടൂർ ഇളമണ്ണൂർ ശാന്താലയത്തിൽ പരേതനായ സുരേന്ദ്രൻനായരുടെയും ശാന്തകുമാരിയുടെയും മകനാണ്.

 

English Summary: Dr. Suresh Babu wins Geography Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com