ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായിരുന്ന ചന്ദ്രയാൻ–2ന്റെ ഭാഗമായിരുന്ന വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രോപരിതലത്തിലുണ്ടെന്ന് കണ്ടെത്തൽ. ചന്ദ്രനിൽ ലാൻഡ് ചെയ്ത റോവർ കുറച്ചു ദൂരം സഞ്ചരിച്ചുവെന്ന് വരെ കണ്ടെത്തിയിരിക്കുന്നു. ചന്ദ്രയാൻ 2 ന്റെ റോവർ ചന്ദ്രോപരിതലത്തിൽ 'കേടുകൂടാതെ' ഉണ്ടെന്ന് ചെന്നൈ ടെക്കിയാണ് അവകാശപ്പെടുന്നത്. ചെന്നൈ സ്വദേശിയും ഐടി വിദഗ്ധനുമായ ഷൺമുഖ സുബ്രഹ്മണ്യനാണ് ഇത്തരമൊരു കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹം നേരത്തെയും ചന്ദ്രോനുമായി ബന്ധപ്പെട്ട് കണ്ടെത്തൽ നടത്തിയിരുന്നു. എന്നാൽ, അന്ന് കണ്ടെത്തിയതിൽ നിന്നും ഏറെ വിഭിന്നമായ വിവരങ്ങളാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ചന്ദ്രയാൻ 2 ന്റെ റോവർ (പ്രഗ്യാൻ) കണ്ടെത്തിയതായി ടെക്കി അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങൾ ഓരോ ഭാഗവും രേഖപ്പെടുത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടർച്ചയായ ട്വീറ്റുകളിൽ, സുബ്രഹ്മണ്യൻ അവകാശപ്പെട്ടത് വിക്രം ലാൻഡറിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് റോവർ കിടക്കുന്നത് എന്നാണ്. ഇതിനർഥം ലാൻഡറിൽ നിന്നിറങ്ങിയ റോവർ കുറച്ചുദൂരം സഞ്ചരിച്ചുവെന്നാണ്.

നേരത്തെ നാസ കണ്ടെത്തിയ അവശിഷ്ടങ്ങൾ മറ്റ് പേലോഡുകൾ, ആന്റിന, റെട്രോ ബ്രേക്കിങ് എൻജിനുകൾ, വശത്തുള്ള സോളാർ പാനലുകൾ മുതലായവയിൽ നിന്നുള്ളതാകാം. റോവർ ലാൻഡറിൽ നിന്ന് പുറത്തിറങ്ങി, യഥാർഥത്തിൽ ഉപരിതലത്തിൽ നിന്ന് കുറച്ച് മീറ്റർ സഞ്ചരിച്ചു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

റോവറിൽ നിന്ന് ലാൻഡറിലേക്ക് ദിവസങ്ങളോളം കമാൻഡുകൾ അയച്ചിരുന്നു. ലാൻഡറിന് കമാൻഡുകൾ ലഭിക്കുകയും തിരിച്ച് റോവറിലേക്ക് റിലേ ചെയ്തിരിക്കാമെന്നതിന് വ്യക്തമായ സാധ്യതയുണ്ട്. എന്നാൽ, ലാൻഡറിന് അത് ഭൂമിയിലേക്ക് തിരികെ ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 7 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് സോഫ്റ്റ് ലാൻഡിങ് നടത്താൻ ശ്രമിച്ചതിനെത്തുടർന്നാണ് ചന്ദ്രയാൻ 2 ന്റെ ഭാഗമായ ലാൻഡർ വിക്രമുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ ദൗത്യത്തിന്റെ ഭാഗമായിരുന്നു ചന്ദ്രയാൻ -2 ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്. എന്നാൽ, സെപ്റ്റംബർ 7 ന് സോഫ്റ്റ് ലാൻഡിങ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിന് രണ്ട് മിനിറ്റ് മുൻപ് ബന്ധം വേര്‍പ്പെടുകയായിരുന്നു. ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി എന്നാണ് അന്ന് കരുതിയിരുന്നത്. ഒരു ഓർബിറ്റർ, ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവരായിരുന്നു ഈ ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നത്.

തന്റെ ഏറ്റവും പുതിയ കണ്ടെത്തലിനെക്കുറിച്ച് സുബ്രഹ്മണ്യൻ ഇസ്‌റോയ്ക്ക് മെയിൽ അയച്ചിട്ടുണ്ട്. ഇതിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം ട്വിറ്ററിൽ പങ്കിട്ടു. 978 കോടി രൂപയുടെ ദൗത്യമാണ് ചന്ദ്രയാൻ 2. ഉപഗ്രഹത്തിന് മാത്രം 603 കോടി രൂപയും വിക്ഷേപണ വാഹനം 375 കോടി രൂപയുമാണ് ചെലവ്. ചന്ദ്രന്റെ ഉപരിതലത്തിൽ പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമായിരുന്നു ലക്ഷ്യം.

English Summary: Chandrayaan 2's rover 'intact' on moon's surface, claims Chennai techie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com