ADVERTISEMENT

ലോകത്തെ ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നത് പോലെ തന്നെ ചില ചൈനീസ് ഗവേഷകരും കൊറോണവൈറസിന് പിന്നിൽ വുഹാനിലെ ലാബാണെന്ന് തെളിവുകൾ സഹിതം വാദിക്കുന്നുണ്ട്. കൊറോണവൈറസ് വുഹാനിലെ ഒരു സർക്കാർ ലാബിൽ സൃഷ്ടിച്ചതാണ് എന്നാണ് അമേരിക്കയിലേക്ക് രക്ഷപ്പെട്ട ചൈനീസ് വൈറോളജിസ്റ്റ് പറയുന്നത്.

 

കൊറോണ വൈറസ് മഹാമാരി പത്തുമാസം പിന്നിട്ടിട്ടും ഇതിന്റെ ഉത്ഭവം ലോകം ഇതുവരെ കണ്ടെത്തിയിട്ടില്ല. വുഹാനിലെ ഒരു വിപണിയിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്നാണ് മിക്ക വിദഗ്ധരും അനുമാനിക്കുന്നത്. എന്നാൽ, വൈറസ് കഥയുടെ ഉത്ഭവത്തിൽ പുതിയ ട്വിസ്റ്റ് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വുഹാനിലെ സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിലാണ് സൃഷ്ടിച്ചതെന്ന് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെങ് യാൻ അവകാശപ്പെട്ടു.

 

കൊറോണ വൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ചൈനീസ് സർക്കാരിനെതിരെ രംഗത്തിറങ്ങിയ വൈറോളജിസ്റ്റ് ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വൈറസ് വന്നത് നഗരത്തിലെ വൈറോളജി ലാബിൽ നിന്നാണെന്നും ഭക്ഷ്യ വിപണിയിൽ നിന്നല്ല എന്നതിന് തെളിവുകളുണ്ടെന്നും അവർ അവകാശപ്പെടുന്നു.

 

വെള്ളിയാഴ്ച ബ്രിട്ടിഷ് ടോക്ക് ഷോയായ ‘ലൂസ് വുമൺ’ ന് വേണ്ടി രഹസ്യ സ്ഥലത്ത് നടത്തിയ അഭിമുഖത്തിലാണ് കൊറോണ വൈറസ് രോഗത്തെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തെക്കുറിച്ചും മറ്റു കാര്യങ്ങളും വൈറോളജിസ്റ്റ് സംസാരിച്ചത്. 2019 ഡിസംബറിൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത സാർസ് പോലുള്ള കേസുകളെ കുറിച്ച് അന്വേഷിക്കാൻ തനിക്ക് ചുമതലയുണ്ടായിരുന്നു എന്നും അവർ അവകാശപ്പെടുന്നു. 

 

എന്നാൽ, ഹോങ്കോങ്ങിൽ ജോലി ചെയ്യുന്ന ഉന്നത ശാസ്ത്രജ്ഞർ തന്റെ അന്വേഷണത്തിനിടെ ലഭിച്ച ചില കാര്യങ്ങൾ മൂടിവയ്ക്കാൻ ശ്രമിക്കുന്നത് കണ്ടെത്തിയതായി അവർ ആരോപിക്കുന്നു. വൈറസ് പടരുന്നതിനെക്കുറിച്ച് പരസ്യമായി അംഗീകരിക്കുന്നതിനു മുൻപ് ചൈനീസ് സർക്കാരിന് എല്ലാം അറിയാമായിരുന്നു എന്നും ഇവർ പറയുന്നുണ്ട്.

 

ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്ന് ജനങ്ങളോട് പറയാൻ ഞാൻ തെളിവുകൾ കാണിക്കും. എന്തുകൊണ്ടാണ് അവർ ഇത് നിർമിച്ചതെന്ന് വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. നിങ്ങൾക്ക് ബയോളജി പരിജ്ഞാനമില്ലെങ്കിൽ പോലും ആർക്കും അത് വായിക്കാനും അത് സ്വയം പരിശോധിച്ച് തിരിച്ചറിയാനും പരിശോധിക്കാനും കഴിയും എന്നാണ് ഗവേഷക പറഞ്ഞത്.

 

യുഎസ്എയിലേക്ക് രാജ്യം വിടുന്നതിനു മുൻപ് തന്നെ ചൈനീസ് അധികൃതർ അപമാനിക്കാൻ തുടങ്ങി. അവർ എന്റെ എല്ലാ വിവരങ്ങളും ഇല്ലാതാക്കി, എന്നെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കാനും അവർ ആളുകളോട് പറഞ്ഞുവെന്നും ആരോപിക്കുന്നു.

 

English Summary: 'Coronavirus created in a govt lab in Wuhan,' says Whistleblower Chinese virologist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com