ADVERTISEMENT

തായ്‌വാൻ ദ്വീപിന് മുകളിലൂടെ ലോങ് മാർച്ച് റോക്കറ്റ് വിക്ഷേപിച്ചതായി ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒൻപ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വിന്യസിക്കാനായിരുന്നു വിക്ഷേപണം. കടലിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരമായിരുന്നു എന്നാണ് റിപ്പോർട്ട്.

 

മഞ്ഞക്കടലിൽ വിന്യസിച്ച കപ്പലിലെ വിക്ഷേപണത്തറയില്‍ നിന്നാണ് ഖര-പ്രൊപ്പല്ലന്റ് റോക്കറ്റ് ചൊവ്വാഴ്ച വിജയകരമായി വിക്ഷേപിച്ചത്. ചൈനയുടെ സമുദ്രാധിഷ്ഠിത രണ്ടാമത്തെ വിക്ഷേപണ ദൗത്യത്തിൽ ഒമ്പത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

ലോങ് മാർച്ച് 11 സീരിസിലെ പത്താമത്തെ അംഗമായ ലോങ് മാർച്ച് 11-എച്ച്‌വൈ 2 ചൊവ്വാഴ്ച രാവിലെ 9:22 ന് കപ്പലിൽ നിന്നാണ് കുതിച്ചുയർന്നതെന്ന് ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഏകദേശം 13 മിനിറ്റിനുശേഷം, 535 കിലോമീറ്റർ സഞ്ചരിച്ച ശേഷം ഒൻപത് ജിലിൻ 1 ഹൈ-റെസല്യൂഷൻ എർത്ത് നിരീക്ഷണ ഉപഗ്രഹങ്ങളും ഓര്‍ബിറ്റിൽ വിന്യസിച്ചു. 

 

ഇതിൽ മൂന്ന് ഉപഗ്രഹങ്ങൾ സൂര്യനിലെ വിവിധ പ്രതിഭാസങ്ങളുടെ വിഡിയോകൾ പകർത്തുന്നതിനും ആറെണ്ണം  ഫോട്ടോ എടുക്കുന്നതിനുമാണ് വിന്യസിച്ചിരിക്കുന്നത്. ജിലിൻ പ്രവിശ്യയിലെ ചാങ്‌ചുനിലെ ചാങ്‌ഗുവാങ് സാറ്റലൈറ്റ് ടെക്നോളജി വികസിപ്പിച്ചെടുത്ത ഓരോ ഉപഗ്രഹത്തിനും ഏകദേശം 42 കിലോഗ്രാം ഭാരം വരും.

 

English Summary: China successfully launches second carrier rocket from sea, placing 9 satellites in orbit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com