ADVERTISEMENT

ലോകത്തെ ഒന്നടങ്കം കൊറോണവൈറസ് മുക്തമാക്കാനും വാക്സീൻ നിർമിക്കാനും ചുരുങ്ങിയത് അഞ്ച് ലക്ഷം സ്രാവുകളെ കൊല്ലേണ്ടിവരുമെന്ന് റിപ്പോർട്ട്. കോവിഡ് -19 വാക്സീനിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത എണ്ണയ്ക്കായി സ്രാവുകളുടെ കൊന്നൊടുക്കുന്നുണ്ട്. ഈ പ്രകൃതിദത്ത എണ്ണയെ സ്ക്വാലെൻ എന്നാണ് വിളിക്കുന്നത്. ഇത് നിലവിൽ വൈദ്യശാസ്ത്രത്തിൽ കാര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്. വാക്സീനുകളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്ന ഒരു ഘടകമാണ് സ്രാവുകളിൽ നിന്നെടുക്കുന്ന സ്ക്വാലെൻ.

 

ഒരു ടൺ സ്ക്വാലെൻ വേർതിരിച്ചെടുക്കാൻ മൂവായിരത്തോളം സ്രാവുകളെ കൊല്ലേണ്ടതുണ്ട്. ലോകത്തിലെ എല്ലാവർക്കും സ്ക്വാലീൻ അടങ്ങിയ ഒരു ഡോസ് കോവിഡ് -19 വാക്സീൻ ലഭ്യമാക്കാൻ 250,000 സ്രാവുകൾ ആവശ്യമായി വരും. രണ്ട് ഡോസുകൾ ആവശ്യമെങ്കിൽ ഇത് അഞ്ച് ലക്ഷമാകുമെന്നുമാണ് ഗവേഷകർ പറയുന്നത്.

 

സ്ക്വാലീനിൽ കൂടുതൽ ലഭിക്കുന്ന ഇനങ്ങളിൽ ഗൾപ്പർ സ്രാവും ബാസ്കിങ് സ്രാവും ഉൾപ്പെടുന്നു. ഇതിനാൽ തന്നെ ഇവയുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നും വംശനാശഭീഷണി നേരിടാമെന്നും മുന്നറിയിപ്പുണ്ട്. വൈദ്യശാസ്ത്രത്തിന്റെ ഒരു ആവശ്യത്തിനായി സ്രാവുകൾക്ക് വംശനാശഭീഷണി സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ വാദം.

 

സ്രാവിനെ സംരക്ഷിക്കാനായി ശാസ്ത്രജ്ഞർ സ്ക്വാലീന് പകരമായി മറ്റൊരു പരീക്ഷണവും നടത്തുന്നുണ്ട്. പുളിപ്പിച്ച കരിമ്പിൽ നിന്ന് നിർമിച്ച ഒരു സിന്തറ്റിക് പതിപ്പാണിത്. സ്ക്വാലീനിനായി പ്രതിവർഷം 30 ലക്ഷം സ്രാവുകൾ കൊല്ലപ്പെടുന്നുണ്ട്. ഇത് സൗന്ദര്യവർധകവസ്തുക്കളിലും യന്ത്രങ്ങളുടെ എണ്ണയിലും ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

English Summary: Half a million sharks may be killed to make Covid-19 vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com