ADVERTISEMENT

നാസ ബഹിരാകാശയാത്രികനായ കേറ്റ് റൂബിൻസും റഷ്യൻ ബഹിരാകാശയാത്രികരായ സെർജി റൈഷികോവ്, സെർജി കുഡ്-സ്വെർകോവ് എന്നിവരും സഞ്ചരിച്ച സോയൂസ് ബഹിരാകാശ പേടകം ബുധനാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.

 

കസാക്കിസ്ഥാനിലെ ബൈക്കോനൂർ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 10.45 ന് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചു. ഉച്ച കഴിഞ്ഞ് 1.48 ന് പേടകം ബഹിരാകാശ നിലയത്തിലെത്തി. ഇത് ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ ബഹിരാകാശനിലയത്തിൽ എത്തിയ നേട്ടം കൂടിയാണ്.

 

ആദ്യമായാണ് ബഹിരാകാശ നിലയത്തിലേക്ക് അതിവേഗ പാതയിലൂടെ ഒരു സോയൂസ് ക്രൂ സഞ്ചരിക്കുന്നത്. വിക്ഷേപണ സമയത്ത് ബഹിരാകാശ നിലയം വടക്കുപടിഞ്ഞാറൻ ഉസ്ബെക്കിസ്ഥാന് മുകളിൽ 259 മൈൽ അകലെയായിരുന്നു. ലോഞ്ച് പാഡിൽ നിന്ന് പുറപ്പെടുമ്പോൾ സോയൂസ് ക്രൂ 339 സ്റ്റാറ്റ്യൂട്ട് മൈൽ മുന്നിലായിരുന്നു.

 

മുൻപത്തെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആറ് മണിക്കൂർ പാതയോ, അല്ലെങ്കിൽ രണ്ട് ദിവസത്തെ പാതയോ ആണ് തിരഞ്ഞെടുത്തിരുന്നത്. റൂബിൻസിനും റൈഷിക്കോവിനുമുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രയാണിത്. കുഡ് - സ്വെർകോവിനുള്ള ആദ്യ ബഹിരാകാശ യാത്രയുമണിത്.

 

English Summary: Soyuz With US-Russian Crew Reaches Space Station In 3 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com