ADVERTISEMENT

ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ്–19 വാക്സീൻ. ഈ വാക്സീൻ എല്ലാ പ്രായക്കാരിലും വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയോ, വാണിജ്യ പങ്കാളിയായ അസ്ട്രസെനെക്കയോ വാക്സീന്റെ ആദ്യകാല പരീക്ഷണങ്ങളിൽ നിന്നുള്ള പോസിറ്റീവ് ഇഫക്റ്റുകൾ കാണിക്കുന്ന ഡേറ്റ പുറത്തുവിട്ടിട്ടില്ല, ഇവ വൈകാതെ തന്നെ ഒരു പിയർ റിവ്യൂഡ് ജേണലിന് സമർപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ AZD1222 എന്ന് വിളിക്കുന്ന വാക്സീനെക്കുറിച്ചുള്ള അടിസ്ഥാന കണ്ടെത്തലുകൾ അസ്ട്രസെനെക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ ഒരു അക്കാദമിക് മീറ്റിങ്ങിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

വാക്സീൻ സ്വീകരിച്ച 56 വയസ്സിനു മുകളിലുള്ളവരും 70 വയസ്സിനു മുകളിലുള്ളവരും പ്രായം കുറഞ്ഞ സന്നദ്ധപ്രവർത്തകരുടെ അതേ ആന്റിബോഡി പ്രതികരണം സൃഷ്ടിച്ചുവെന്ന് രണ്ടാം ഘട്ട പരീക്ഷണങ്ങൾ തെളിയിഞ്ഞിരിക്കുന്നത്. വാക്സീനുകൾ പ്രായമായവരെ സംരക്ഷിക്കുമോ എന്നത് എല്ലായ്പ്പോഴും ഉയരുന്ന പ്രധാന ചോദ്യമാണ്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി കുറവായതിനാൽ‌ ഏത് വൈറസിനോടും പോരാടാനുള്ള കഴിവ് പ്രായത്തിനനുസരിച്ച് ദുർബലപ്പെടും. ഇതിനാലാണ് പ്രായമായവരിൽ കോവിഡ്–19 മരണനിരക്ക് ഉയരാൻ പ്രധാന കാരണം.

 

എന്നാൽ, ‘റിയാക്റ്റോജെനിസിറ്റി’ എന്ന് വിളിക്കുന്ന കുറച്ച് പാർശ്വഫലങ്ങൾ പഴയ സന്നദ്ധപ്രവർത്തകരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗവേഷകരുടെ ഡേറ്റയിൽ കാണിക്കുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ 1.15 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആഗോള സമ്പദ്‌വ്യവസ്ഥ അടച്ചുപൂട്ടുകയും ശതകോടിക്കണക്കിന് ആളുകൾക്ക് സാധാരണ ജീവിതം താളംതെറ്റുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം തിരിച്ചുപിടിക്കാൻ വാക്സീൻ എത്രയും പെട്ടെന്ന് വരേണ്ടതുണ്ട്.

 

വരും മാസങ്ങളിൽ വാക്സീൻ പരിമിതമായ ഉപയോഗത്തിന് തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്ട്രസെനെക പറഞ്ഞു. എന്നാൽ, കമ്പനിക്ക് പുറത്തുള്ള മിക്ക വിദഗ്ധരും യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കും 2021 വരെ ഇത് ലഭ്യമാകില്ലെന്നാണ് പറയുന്നത്.

 

English Summary: Oxford Covid vaccine works in all ages, trials suggest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com