ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശയാത്രികരെ സ്പേസ് എക്സ് പേടകം വിജയകരമായി വിക്ഷേപിച്ചു. ഓഗസ്റ്റിൽ വിജയകരമായി നടത്തിയ പരീക്ഷണ പറക്കലിനെത്തുടർന്നാണ് രണ്ടാം തവണ നാല് ബഹിരാകാശയാത്രികരെ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ വഴി യാത്രതിരിച്ചത്.

 

spacex

മൂന്ന് അമേരിക്കക്കാരും (മൈക്കൽ ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ) ജപ്പാനിലെ സോചി നൊഗുചി എന്നിവരുമാണ്  ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് യാത്രതിരിച്ചത്. ഇതോടെ ബഹിരാകാശ യാത്രയ്ക്ക് റഷ്യയുടെ ആശ്രയം തേടുന്നത് അമേരിക്ക അവസാനിപ്പിച്ചു. ഇതുവരെ റഷ്യയുടെ സോയൂസ് റോക്കറ്റുകളിലായിരുന്നു നാസയുടെ യാത്രികരും ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്നത്.

 

ബഹിരാകാശയാത്രികരെല്ലാം കസ്റ്റം വൈറ്റ് ഫ്ലൈറ്റ് സ്യൂട്ടുകൾ ധരിച്ച് മൂന്ന് വെളുത്ത ടെസ്‌ല എസ്‌യുവികളിലാണ് കെന്നഡി സ്പേസ് സെന്റർ ലോഞ്ച് പാഡിലേക്ക് എത്തിയത്. ഒപ്പം നാസ, സ്‌പേസ് എക്‌സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിക്ഷേപണം കാണുന്നതിന് നിരവധി പ്രമുഖർ എത്തിയിരുന്നു.

 

English Summary: SpaceX, NASA launch 4 astronauts to International Space Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com