ADVERTISEMENT

ശാസ്ത്ര ലോകം വലിയൊരു കാത്തിപ്പിലാണ്. ചൈനീസ് പേടകം ചന്ദ്രനില്‍ ലാൻഡ് ചെയ്ത് അവിടെ നിന്നു പാറകളും മണ്ണും ഭൂമിയിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലോകവും. കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായാണ് ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യവുമായി ചൈന രംഗത്തുവരുന്നത്. ഹെയ്‌നാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നവംബര്‍ 24നാണ് ചാങ്ഇ5 വിക്ഷേപണം നടന്നത്. 

 

ചന്ദ്രനിൽ സാംപിളുകൾ ശേഖരിക്കുന്നതിനായി ചൈനയിലെ ചാങ് -5 പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ തയാറെടുക്കുകയാണ് എന്നാണ് ചൈനീസ് ഗവേഷകർ തിങ്കളാഴ്ച അറിയിച്ചത്. തിങ്കളാഴ്ച (ബെയ്ജിങ് സമയം) പുലർച്ചെ 4.40 ഓടെ ബഹിരാകാശ പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെട്ടുവെന്ന് ചൈനീസ് നാഷണൽ ബഹിരാകാശ അഡ്‌മിനിസ്‌ട്രേഷനെ (സിഎൻ‌എസ്‌എ) ഉദ്ധരിച്ച് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

 

ബഹിരാകാശ പേടകം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഭൂമിയിലെ നിയന്ത്രണ സംവിധാനങ്ങളുമായി ആശയവിനിമയം സാധാരണമാണെന്നും സിഎൻ‌എസ്‌എ പറഞ്ഞു. ലാൻഡർ-അസൻഡർ ഒന്നിച്ചുള്ള സംവിധാനം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുകയും പാറകളും മണ്ണും ശേഖരിക്കുകയും ചെയ്യും.

 

ഓർബിറ്റർ ചന്ദ്ര ഉപരിതലത്തിൽ നിന്ന് 200 കിലോമീറ്റർ ഉയരത്തിലാണ് പരിക്രമണം ചെയ്യുന്നത് തുടരും. ഇത് പിന്നീട് അസൻഡറിനൊപ്പം ഒന്നിക്കലിനും ഡോക്കിംഗിനുമായി കാത്തിരിക്കും. ചന്ദ്രനിലിറങ്ങുന്ന ചൈനീസ് പേടകം ഏതാണ്ട് ഏഴ് അടി വരെ ആഴത്തില്‍ കുഴിച്ച് പാറക്കല്ലുകളും മണ്ണും മറ്റും ശേഖരിക്കും. ചന്ദ്രനിലേക്കുള്ള ചൈനയുടെ റോബോട്ടിക് ദൗത്യമാണിത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്തുക്കള്‍ പിന്നീട് ഭൂമിയിലേക്ക് എത്തിക്കുന്നതോടെയാണ് ചൈനീസ് ദൗത്യം അവസാനിക്കുക. ശീതയുദ്ധകാലത്ത് 1960കളിലും 70കളിലും സോവിയറ്റ് യൂണിയന്‍ അമേരിക്കന്‍ ചാന്ദ്ര ദൗത്യങ്ങള്‍ സംഭവിച്ചതിന് ശേഷം ആദ്യമായാണ് ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കള്‍ ഭൂമിയിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യത്തിന് ഒരു രാജ്യം തീരുമാനിക്കുന്നത്.

 

ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ചൈനയുടെ ആദ്യ ദൗത്യമാണിത്. ഏതാണ്ട് രണ്ട് കിലോഗ്രാം വസ്തുക്കളാണ് ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്കെത്തിക്കുക. ദൗത്യം വിജയിച്ചാല്‍ അമേരിക്കക്കും യുഎസ്എസ്ആറിനും ശേഷം ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ഭൂമിയിലെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. 

 

2003ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യമായാണ് ചാങ്ഇ5. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ റേഡിയേഷന്‍ അളക്കുകയെന്ന തന്ത്രപ്രധാനമായ ലക്ഷ്യമാണ് ഈ ചൈനീസ് ദൗത്യത്തിന്. ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ ശ്രമിക്കുന്ന ഏത് രാജ്യത്തിനും ഈ വിവരങ്ങള്‍ നിര്‍ണായകമാണ്.

 

നാസയുമായും രാജ്യാന്തര ബഹിരാകാശ നിലയവുമായും ചൈനയെ സഹകരിപ്പിക്കാന്‍ അമേരിക്ക തയാറായിട്ടില്ല. നിയമം മൂലമുള്ള ഈ നിയന്ത്രണങ്ങളെ മറികടക്കാൻ സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഏഷ്യയില്‍ ജപ്പാനും ഇന്ത്യയുമാണ് ബഹിരാകാശ രംഗത്തെ ചൈനയുടെ പ്രധാന വെല്ലുവിളി.

 

English Summary: China's Chang'e-5 probe prepares to land on moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com