ADVERTISEMENT

കോവിഡ് -19 ഇൻഫ്ലുവൻസയുടെ മൂന്നിരട്ടി മാരകമാണെന്നാണ് ഫ്രാൻസിൽ നിന്നുള്ള പുതിയ ഡേറ്റ പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊറോണ വൈറസ് രോഗികളിൽ 17 ശതമാനം പേരും രോഗം മൂലം മരിക്കുന്നു. എന്നാൽ, സീസണൽ ഇൻഫ്ലുവൻസ ബാധിച്ചവരുടെ മരണനിരക്ക് 5.8 ശതമാനം മാത്രമാണ്. 

മഹാമാരിയുടെ തുടക്കത്തിൽ തന്നെ കൊറോണ വൈറസ് ഇൻഫ്ലുവൻസയെപ്പോലെ മാരകമാണെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ഈ സിദ്ധാന്തം ഇപ്പോൾ സമഗ്രമായി തന്നെ നിരാകരിക്കപ്പെട്ടു. ഏറ്റവും പുതിയ പഠനം ഫ്രാൻസിൽ നിന്നുള്ള ദേശീയ ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ രണ്ട് വൈറസുകൾ തമ്മിലുള്ള യഥാർഥ വ്യത്യാസങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായ 89,530 കോവിഡ്–19 രോഗികളിൽ 15,104 പേർ (16.9 ശതമാനം) മരിച്ചു. എന്നാൽ, 45,819 (5.8 ശതമാനം) ഇൻഫ്ലുവൻസ രോഗികളിൽ 2,640 പേർ മാത്രമാണ് മരിച്ചത്. കോവിഡ് -19 ൽ ബാധിച്ചുള്ള മരണനിരക്ക് 50 വയസ്സിനു മുകളിലുള്ളവരിലും കുട്ടികളിലും ഉയർന്നതാണെന്നും പഠന റിപ്പോർട്ട് പറയുന്നു.

ദി ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച സമഗ്ര പഠനത്തിൽ പറയുന്നത് കോവിഡ് -19 രോഗികളെ ഇൻഫ്ലുവൻസ രോഗികളേക്കാൾ തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. മൊത്തം 14,585 കോവിഡ് രോഗികളെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ 4,926 ഇൻഫ്ലുവൻസ രോഗികൾക്ക് മാത്രമാണ് ഐസിയു വേണ്ടിവന്നത്. ഇവ യഥാക്രമം 16.3 ശതമാനവും 10.8 ശതമാനം ആണെന്നും കണക്കുകൾ പറയുന്നു.

ഐസിയുവിൽ ചെലവഴിച്ച ശരാശരി സമയം ഇൻഫ്ലുവൻസയ്ക്ക് എട്ട് ദിവസവും കോവിഡ് -19 ന് 15 ദിവസവും ആണെന്നും ഗവേഷകർ കണ്ടെത്തി. മാർച്ച് 1 നും ഏപ്രിൽ 30 നും ഇടയിൽ ഫ്രാൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് -19 രോഗികളിൽ നിന്നുള്ളതാണ് ഈ ഡേറ്റ. എന്നാൽ, 2018 ഡിസംബർ 1 നും 2019 ഫെബ്രുവരി 28 നും ഇടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്ലൂ രോഗികളുടെ കണക്കാണ് താരതമ്യപഠനത്തിന് ഉപയോഗിച്ചത്.

 

English Summary: Covid-19 is Three times as deadly as the flu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com