ADVERTISEMENT

കൊറോണവൈറസിന് പുതിയ വകഭേദം കണ്ടെത്തിയതോടെ ലോകം ഒന്നടങ്കം ഭീതിയിലാണ്. മിക്ക രാജ്യങ്ങളും വ്യോമ നിയന്ത്രണം കർശനമാക്കി. ബ്രിട്ടനിലും ഇറ്റലിയിലുമാണ് കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്, എങ്കിലും ശ്രദ്ധക്കുറവ് മറ്റു രാജ്യങ്ങളിലേക്കും വൈറസ് വ്യാപനം അതിവേഗമാക്കുമോയെന്ന ഭീതിയുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ കണ്ടെത്തിയ കോവിഡ്–19 വൈറസിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസങ്ങളിലാണ് വലിയ വെല്ലുവിളിയായി മാറിയത്. അതേസമയം, കോവിഡ് -19 വാക്സീനുകളുടെ ആദ്യ തരംഗം ഫലപ്രദമായി വിന്യസിച്ചാൽ വികസിത രാജ്യങ്ങൾ വൈകാതെ തന്നെ മഹാമാരിയുടെ മാരകമായ പിടിയിൽ നിന്ന് പുറത്തുവരാൻ തുടങ്ങുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, കുറച്ച് സമയത്തേക്ക് അണുബാധ നിരക്ക് ഉയർന്ന തോതിൽ തുടരാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ പറയുന്നു.

യുഎസ്, യുകെ, ചൈന, റഷ്യ എന്നിവിടങ്ങളിൽ 11 ലക്ഷത്തിലധികം ആളുകൾക്ക് വാക്സീനേഷൻ നൽകിയിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ് ഡേറ്റാ കണക്കുകൾ പറയുന്നത്. യൂറോപ്യൻ യൂണിയൻ ഈ ആഴ്ച തന്നെ വാക്സീന്റെ ആദ്യ ഷോട്ട് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വർഷാവസാനത്തോടെ മൂന്ന് വാക്സീനുകൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ലഭ്യമാകുമെന്നതിനാൽ, 2021 ന്റെ ആദ്യ പകുതിയോടെ മഹാമാരിയെ ഒതുക്കാൻ കഴിയുമെന്നാണ് സർക്കാരുകളും ശാസ്ത്രജ്ഞരും പ്രതീക്ഷിക്കുന്നത്.

ഈ മഹാമാരിയെ കുറിച്ച് ഞങ്ങൾക്ക് ലഭിച്ച ഒരു വലിയ വിജയം കേവലം വർഷത്തിനുള്ളിൽ വാക്സീനുകൾ ലഭ്യമാക്കുന്നതിലെ അസാധാരണ പ്രകടനമാണെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് സാംക്രമിക രോഗങ്ങളുടെ ഡയറക്ടർ ആന്റണി ഫൗചി പറഞ്ഞു. ചൈനയും വാക്സീനുകൾ വിന്യസിച്ചിട്ടുണ്ടെങ്കിലും, മറ്റ് ഏഷ്യൻ രാജ്യങ്ങളും ഈ പകർച്ചവ്യാധിയെ വ്യാപക ടെസ്റ്റിങ്, മാസ്കുകൾ, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉപയോഗിച്ച് ഫലപ്രദമായി നേരിട്ടു.

English Summary: World Looks to Spring for Virus Relief as Vaccinations Start

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com