ADVERTISEMENT

ഹിറ്റ്‌ലറിന്റെ വരവും അമേരിക്കയ്ക്കെതിരായ 9/11 ഭീകരാക്രമണത്തെക്കുറിച്ചും കൃത്യമായി പ്രവചിച്ച പ്രശസ്ത ഫ്രഞ്ച് പ്രവാചകൻ നോസ്ട്രഡാമസ് 2021 ൽ ചിലതൊക്കെ സംഭവിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. 2021 വർഷം വിനാശകരമായ സംഭവങ്ങളാൽ നിറയുമെന്നാണ് പ്രവചനം. 2020 ൽ മഹാമാരി കൊണ്ടുപോയെങ്കിൽ 2021ൽ നിരവധി പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമെന്നാണ് പ്രവചനം. ബഹിരാകാശത്തു നിന്നുള്ള ചിലതൊക്കെ ഭൂമിയിൽ പതിക്കുമെന്നും അത് പ്രകൃതിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും പ്രവചിക്കുന്നു.

 

2021ൽ വലിയ പ്രതിഭാസങ്ങൾക്ക് ഭൂമി സാക്ഷിയാകുമെന്നാണ് പറയുന്നത്. നേരത്തെ തന്നെ ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുള്ള ബഹിരാകാശ പ്രതിഭാസമായ സൗര കൊടുങ്കാറ്റുകൾ 2021ലും ഭൂമിയെ കാര്യമായി ബാധിച്ചേക്കും. ഇത് ഭൂമിയിലും സാറ്റലൈറ്റുകൾക്കു വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതാണ്. ഇതുവഴി കാലാവസ്ഥ വ്യതിയാനം പോലും സംഭവിക്കാം. രാജ്യങ്ങൾക്കിടയിൽ സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും വരെ കാരണമാകാമെന്നും പ്രവചനമുണ്ട്.

 

2021 ൽ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കും. ഇത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും. ഭൂകമ്പങ്ങൾക്കും മറ്റു ദുരന്തങ്ങൾക്കും വരെ ഇത് കാരണമായേക്കാം. ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാൽ തലയ്ക്ക് മുകളിൽ വലിയ തീഗോളം പോല കാണപ്പെടും. 2009 കെ‌എഫ് 1 എന്ന ഛിന്നഗ്രഹം 2021 മെയ് മാസത്തിൽ ഭൂമിയുമായി അടുത്തുവരുമെന്ന് നേരത്തെ ഗവേഷകർ പ്രവചിച്ചിട്ടുണ്ട്. കൂടാതെ ഛിന്നഗ്രഹം ഗുരുത്വാകർഷണ മേഖലയിലേക്ക് പ്രവേശിച്ചാലും കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബഹിരാകാശ ഗവേഷകർ വിശ്വസിക്കുന്നത്. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണെങ്കിൽ, 1945 ൽ ഹിരോഷിമയിൽ അമേരിക്കക്കാർ കൊണ്ടിട്ട ആണവ ബോംബിനേക്കാൾ 15 മടങ്ങ് നാശനഷ്ടമുണ്ടാക്കിയേക്കും. അത്തരമൊരു സംഭവം ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായേക്കാം.

 

തലച്ചോറിൽ നൂതന ചിപ്പുകൾ ഘടിപ്പിച്ച സൈനികരുടെ വരവിന്റെ വർഷമായി 2021 അടയാളപ്പെടുത്തുമെന്നും നോസ്ട്രഡാമസ് വിശ്വസിക്കുന്നു. മസ്തിഷ്ക ചിപ്പുകൾ ധരിച്ച സൈനികർക്ക് യുദ്ധമേഖലകളിൽ മേൽക്കൈ നൽകാൻ കഴിയും. മാത്രമല്ല ശത്രു സേനയെ അനായാസം കീഴടക്കാൻ ഇത് അവരെ സഹായിക്കുകയും ചെയ്യും. സൈനികരെ ജൈവശാസ്ത്രപരവും ഡിജിറ്റൽ രീതിയിലും നവീകരിക്കാൻ ശ്രമിക്കുമെന്ന് ചൈന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹോളിവുഡ് സിനിമകളിലെ കഥാപാത്രത്തെ പോലെ വളരെ ശക്തരായ സൂപ്പർ സൈനികരെ ചൈന വികസിപ്പിച്ചെടുക്കാൻ നീക്കം നടത്തുന്നുണ്ട്. സാമ്പത്തികമായും സൈനികമായും സാങ്കേതികമായും ആധിപത്യം സ്ഥാപിക്കാൻ ചൈന ആഗ്രഹിക്കുന്നുവെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

 

റഷ്യ വികസിപ്പിച്ചെടുക്കുന്ന ഒരു ജൈവായുധവും ഫ്രഞ്ച് ദർശകൻ മുൻകൂട്ടി കണ്ടിരുന്നു. 2021 ലെ നോസ്ട്രഡാമസ് പ്രവചനങ്ങൾ ഭയാനകമാണെന്നാണ് മിക്കവരും ചർച്ച ചെയ്യുന്നത്. റഷ്യൻ ശാസ്ത്രജ്ഞർ സമൂഹത്തെ മുഴുവൻ നശിപ്പിക്കുന്ന ഒരു ജൈവായുധം സൃഷ്ടിക്കുമെന്നും ഫ്രഞ്ച് പ്രവാചകൻ അവകാശപ്പെട്ടു. 2021 ൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഒരു വലിയ ഭൂകമ്പം ഉണ്ടാകുമെന്നും നോസ്ട്രഡാമസ് പറഞ്ഞിട്ടുണ്ട്. 

 

ലണ്ടനിലെ ഭീകരമായ അഗ്നിബാധയെക്കുറിച്ചും ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ഉയർച്ചയെക്കുറിച്ചും ഫ്രഞ്ച് പ്രവാചകൻ കൃത്യമായി പ്രവചിച്ചുവെന്ന് നോസ്ട്രഡാമസിന്റെ പ്രവചനത്തിൽ വിശ്വസിക്കുന്നവർ പറയുന്നു. ഹിറ്റ്‌ലറെ സംബന്ധിച്ചിടത്തോളം, നദീതീരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ അദ്ദേഹം ജനിക്കുമെന്ന് നോസ്ട്രഡാമസിന്റെ പുസ്തകത്തിൽ സൂചിപ്പിച്ചിരുന്നു. ഹിറ്റ്‌ലർ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തെയും അണുബോംബ് നിർമാണത്തെയും നോസ്ട്രഡാമസ് കൃത്യമായി പ്രവചിച്ചുവെന്നും പറയപ്പെടുന്നു. ഈ വാദത്തിന് വിരുദ്ധമായി, 1999-ൽ ഭൂമി തകരുമെന്ന നോസ്ട്രഡാമസിന്റെ പ്രവചനം പൂർണമായും തെറ്റാണെന്ന് തെളിഞ്ഞിരുന്നു. 

 

1503 ഡിസംബർ 14 ന് ഫ്രാൻസിൽ ജനിച്ച നോസ്ട്രഡാമസ് പ്രവാചകൻ 1555-ൽ ആയിരക്കണക്കിന് പ്രവചനങ്ങൾ വാക്യങ്ങളിലൂടെയും കവിതകളിലൂടെയും അവതരിപ്പിച്ചു. അവയിൽ പലതും സത്യമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. 3797 വർഷത്തേക്കുള്ളത് നാസ്ട്രെഡാമസ് പ്രവചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ എഴുപതു ശതമാനവും ശരിയായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

 

English Summary: Nostradamus’ predictions for 2021: Asteroids, zombies and a bad outlook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com