ADVERTISEMENT

ബ്രിട്ടനിലെ വെയിൽസ് കടൽത്തീരത്ത് ദിനോസറിന്റേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തി. നാലു വയസുകാരിയാണ് വലിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണ് ഈ ദിനോസർ കാൽപ്പാടുകളെന്നും റിപ്പോർട്ടുകളുണ്ട്. 22 കോടി വർഷം പഴക്കമുള്ള കാൽപ്പാടായതിനാൽ ദിനോസറുകൾ എങ്ങനെ നടന്നുവെന്ന് മനസ്സിലാക്കാൻ നാലു വയസുകാരി ലില്ലി വൈൽഡറിന്റെ ഈ കണ്ടെത്തൽ ശാസ്ത്രജ്ഞരെ സഹായിക്കും.

 

സൗത്ത് വെയിൽസിലെ ബാരിക്കടുത്തുള്ള കടൽത്തീരത്ത് നടക്കുമ്പോഴാണ് ലില്ലി വൈൽഡർ 10 സെന്റിമീറ്റർ നീളമുള്ള ദിനോസർ കാൽപ്പാടുകൾ കണ്ടെത്തിയത്. ലില്ലി വൈൽഡർ കണ്ടെത്തിയ ദിനോസർ കാൽപ്പാടുകളുടെ ചിത്രവും വെയിൽസ് മ്യൂസിയം സമൂഹമാധ്യമങ്ങളി‍ൽ ഷെയർ ചെയ്തിട്ടുണ്ട്.

 

നാഷണൽ മ്യൂസിയം വെയിൽസിലെ പാലിയന്റോളജി ക്യൂറേറ്റർ സിണ്ടി ഹൊവെൽസിന്റെ അഭിപ്രായത്തിൽ, ദിനോസർ കാൽപ്പാടുകൾ ഈ ബീച്ചിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ച രൂപമാണെന്നാണ്. ലില്ലിയും റിച്ചാർഡും (അവളുടെ അച്ഛൻ) ആണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അവർ നടക്കുമ്പോൾ ലില്ലി അത് കണ്ടു 'ഡാഡി നോക്ക്' എന്ന് പറഞ്ഞു. റിച്ചാർഡ് വീട്ടിൽ വന്ന് ഫോട്ടോ കാണിച്ചപ്പോൾ അത് അതിശയകരമായി തോന്നുന്നു എന്ന് ലില്ലിയുടെ അമ്മ സാലി വൈൽഡറും പറഞ്ഞു.

 

ലില്ലി കണ്ടെത്തിയതിനുശേഷം, കാൽപ്പാടുകൾ നിയമപരമായി കൊണ്ടുപോകുന്നതിന് നേച്ചുറൽ റിസോഴ്‌സസ് വെയിൽസിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചു. ഈ ആഴ്ച ഫോസിൽ വേർതിരിച്ചെടുത്ത് നാഷണൽ മ്യൂസിയം കാർഡിഫിലേക്ക് കൊണ്ടുപോകും. അത് ​അവിടെ സൂക്ഷിക്കും. ഇത് വഴി ശാസ്ത്രജ്ഞർക്ക് ദിനോസറുകളുടെ പാദങ്ങളുടെ യഥാർഥ ഘടനയെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചേക്കുമെന്ന് നാഷണൽ മ്യൂസിയം വെയിൽസ് വക്താവ് പറഞ്ഞു.

 

English Summary: 4-year-old girl discovers 220 million-year-old dinosaur footprint on Wales beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com