sections
MORE

ഇലോൺ മസ്കിന്റെ റോക്കറ്റിൽ ബഹിരാകാശ ടൂർ അടുത്ത വർഷം മുതൽ

spacex
SHARE

ബഹിരാകാശ ടൂറിസ്റ്റുകളെയും കൊണ്ടുള്ള ആദ്യവാഹനം– ഇലോൺ മസ്കിന്റെ റോക്കറ്റ്– അടുത്ത വർഷം ആദ്യം കുതിച്ചുയരും. മനുഷ്യരെ ബഹിരാകാശ ഉല്ലാസയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇലോൺ മസ്ക് തുടങ്ങിയ സ്പേസ് എക്സ് കമ്പനിയുടെ സ്വപ്ന സാക്ഷാത്കാരമായിരിക്കും 2022 ആദ്യം പ്ലാൻ ചെയ്തിരിക്കുന്ന യാത്ര. മസ്കിന്റെ കമ്പനി നിർമിച്ച റോക്കറ്റ് 2020ൽ നാസയുടെ ബഹിരാകാശ യാത്രികരെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇറക്കി, തിരിച്ച് ഭൂമിയിലെത്തിയിരുന്നു. ചൊവ്വാ ഗ്രഹത്തിൽ കോളനി സ്ഥാപിച്ച് മനുഷ്യരെ അവിടെ കൊണ്ടുപോയി താമസിപ്പിക്കുക എന്നതാണ് ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതികളിലൊന്ന്. ഇതിന്റെ ആദ്യപടിയാണ് ബഹിരാകാശ യാത്രികരല്ലാത്ത, സാധാരണ മനുഷ്യനെ ബഹിരാകാശ ടൂറിനു കൊണ്ടുപോയി മടക്കിക്കൊണ്ടുവരിക എന്നത്. തീയതി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും യാത്രക്കാരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം സ്പേസ് എക്സ് പുറത്തുവിട്ടു.

അമേരിക്കൻ റിയൽ എസ്റ്റ്റ്റേറ്റ് സംരംഭകൻ ലാറി കോണർ, കനേഡിയൻ സംരംഭകനും ജീവകാരുണ്യപ്രവർത്തകനുമായ മാർക്ക് പതി, ഇസ്രയേലിൽ നിന്നുള്ള മുൻ യുദ്ധവിമാന പൈലറ്റ് ഇറ്റാൻ സ്റ്റിബ് എന്നിവരാണ് അടുത്ത വർഷം ബഹിരാകാശ ടൂറിനു പോകുന്നത്. ഇവർക്കൊപ്പം, പേടകം നിയന്ത്രിച്ചുകൊണ്ട്, പരിചയ സമ്പന്നനായ ഒരു ബഹിരാകാശ സഞ്ചാരിയും ഉണ്ടാവും. ലാറി കോണറിന്റെ യാത്ര അടുത്തവർഷം നടന്നാൽ, ബഹിരാകാശ സഞ്ചാരം നടത്തുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ആളാകും 71 വയസ്സുകാരനായ അദ്ദേഹം. 77 വയസ്സുള്ള ജോൺ ഗ്ലെൻ, നേരത്തേ യുഎസ് സ്പേസ് ഷട്ടിലായ ഡിസ്കവറിയിൽ യാത്ര ചെയ്തിട്ടുണ്ട്. ഏകദേശം 400 കോടി രൂപയാണ് ഒരാൾക്ക് ചെലവാകുക.

രാജ്യാന്തര സ്പേസ് സ്റ്റേഷനിൽ സ്വകാര്യ ബഹിരാകാശ യാത്രികരെ അനുവദിക്കുന്ന തരത്തിൽ നാസ 2019ൽ പോളിസിയിൽ മാറ്റം വരുത്തിയിരുന്നു. Axiom Space എന്ന കമ്പിനി രാജ്യാന്തര ബഹിരാകാശ നിലയത്തോടു ചേർന്നു ഒരുക്കിയിരിക്കുന്ന പ്രത്യേക വാണിജ്യനിലയത്തിലാണ് ടൂറിസ്റ്റുകൾക്കു താമസം ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസം കൊണ്ടു ഭൂമിയിൽ നിന്ന് അവിടെ എത്തിച്ചേരും. എട്ടു ദിവസം ഭൂമിയെ ചുറ്റിക്കറങ്ങി, കാഴ്ചകൾ കണ്ട് ബഹിരാകാശ നിലയത്തിൽ താമസിക്കും. പന്ത്രണ്ടാമത്തെ ദിവസം തിരിച്ചു ഭൂമിയിലേക്ക്. ഇതാണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്ന യാത്രാപദ്ധതി.

ഈ മുന്നേറ്റത്തിനിടെ തന്നെ, കഴിഞ്ഞയാഴ്ച മസ്കിന് ചെറിയൊരു തിരിച്ചടിയും നേരിട്ടു. ചൊവ്വാ യാത്രയ്ക്കു വേണ്ടി സ്പേസ് എക്സ് നിർമിച്ച വേണ്ടി സ്റ്റാർഷിപ്പിെൻറ പരീക്ഷണ പറക്കൽ കഴിഞ്ഞ 28ന് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അതിന് അനുമതി തൽകാലത്തേക്ക് നിഷേധിച്ചു. സ്റ്റാർഷിപ്പിെൻറ ആദ്യത്തെ ഉയർന്ന ആൾട്ടിറ്റ്യൂഡിലുള്ള ഫ്ലൈറ്റ് പൊട്ടിത്തെറിച്ച്നശിച്ച സംഭവമാണ് പുതിയ അനുമതി നിഷേധത്തിന് കാരണമെന്നുംഅതിന് പിന്നാലെ വിക്ഷേപണ ലൈസൻസിൽ ചട്ടലംഘനം നത്തിയെന്ന് ആരോപിച്ച് സ്പേസ് എക്സ് അന്വേഷണം നേരിടുകയാണെന്നും ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റാർഷിപ്പിെൻറ പരീക്ഷണ പറക്കലിനോട് അനുബന്ധിച്ച് ടെക്സസിലുള്ള ബുക ചിക്ക മേഖലയിലുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. തീരുമാനം മാറ്റിയതോടെ ആളുകൾക്ക്വീട്ടിലേക്ക് തിരികെ പോകാമെന്ന് അറിയിച്ചിട്ടുണ്ട്.

പരീക്ഷണ പറക്കിലന് അനുമതി നിഷേധിച്ച സംഭവത്തോട് രൂക്ഷമായാണ് ഇലോൺ മസ്ക് പ്രതികരിച്ചത്. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മനുഷ്യൻ ഒരിക്കലും ചൊവ്വയിൽ കാലുകുത്താൻ സാധ്യതയില്ലെന്ന് മസ്ക് ട്വീറ്റ് ചെയ്തു. തങ്ങളുടെ എയർക്രാഫ്റ്റ് ഡിവിഷന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മസ്ക്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ സംവിധാനളെയും ഭരണ രീതിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എന്നാൽ നിലവിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്പേസ് എക്സിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് എഫ്എഎ പ്രതികരിച്ചു.

English Summary: SpaceX to fly first civilian crew to space

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA