sections
MORE

പ്രകാശത്തെ പോലും വിഴുങ്ങും തമോഗര്‍ത്തത്തിലേക്ക് മനുഷ്യൻ പോയാൽ തിരിച്ചുവരവുണ്ടാകില്ല!

black-hole
SHARE

ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിനു പോലും പുറത്തുകടക്കാനാവാത്ത തമോഗര്‍ത്തങ്ങള്‍ എക്കാലത്തും ശാസ്ത്രലോകത്തിന് അദ്ഭുതമായിട്ടുണ്ട്. അത്തരമൊരു തമോഗര്‍ത്തത്തിലേക്ക് മനുഷ്യൻ പോവുന്നതിനെക്കുറിച്ചാണ് ഭൗതികശാസ്ത്രത്തിലെ അസി. പ്രൊഫസര്‍മാരായ ലിയോ റോഡ്രിഗസും ഷന്‍ഷന്‍ റോഡ്രിഗസും പറയുന്നത്. എന്നെങ്കിലും തമോഗര്‍ത്തത്തിലേക്ക് മനുഷ്യന്‍ ഇറങ്ങിയാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നും അവര്‍ വിശദീകരിക്കുന്നു. 

പ്രപഞ്ചത്തിലാകെ പലവിധത്തിലുള്ള തമോഗര്‍ത്തങ്ങളുണ്ടെങ്കിലും ഇവയെ പ്രധാനമായും രണ്ടായി തരം തിരിക്കാനാകും. ഏതാണ്ട് സൂര്യനോളം ഭാരം വരുന്ന ഭ്രമണം ചെയ്യാത്ത പോസിറ്റീവോ നെഗറ്റീവോ ചാര്‍ജ് ഇല്ലാത്തവയാണിവ. രണ്ടാം വിഭാഗത്തില്‍ പെടുന്നത് സൂര്യനേക്കാള്‍ ദശലക്ഷക്കണക്കിനോ ശതകോടിക്കണക്കിനോ ഇരട്ടി ഭാരം വരുന്നവയാണ്. ഭാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇത്തരം തമോദ്വാരങ്ങളുടെ ആകെ വിസ്തൃതിയുടെ കാര്യത്തിലും വലിയ അന്തരമുണ്ട്. 

തമോഗര്‍ത്തങ്ങളുടെ സംഭവ ചക്രവാളം അഥവാ ഇവന്റ് ഹൊറൈസണിലേക്കെത്തുക എന്നാല്‍ പ്രകാശത്തിന് പോലും ഒരു തിരിച്ചുവരവില്ലെന്നാണ് അര്‍ഥം. ഈ പ്രദേശത്തേക്ക് എത്തുന്ന ഏതൊരു വസ്തുവും പ്രപഞ്ചത്തില്‍ നിന്നും തിരിച്ചുവരവില്ലാത്തവിധം അപ്രത്യക്ഷമാവുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന പ്രകാശത്തിന് പോലും ഈ പിടിയില്‍ നിന്നും രക്ഷയില്ല.

സൂര്യനോളം ഭാരമുള്ള തമോഗര്‍ത്തങ്ങളുടെ സംഭവ ചക്രവാളം ഏതാണ്ട് 3.2 കിലോമീറ്റര്‍ മാത്രമാണ്. അതേസമയം, വലിയ തോതില്‍ ഭാരമുള്ള വന്‍ തമോഗര്‍ത്തങ്ങളുടെ സംഭവ ചക്രവാളം 1.17 കോടി കിലോമീറ്റര്‍ വരും. സൂര്യനു സമാനമായ ഭാരമുള്ള തമോഗര്‍ത്തത്തിലേക്ക് ഒരു മനുഷ്യന്‍ വീഴുകയാണെന്ന് സങ്കല്‍പിച്ചാല്‍ തലയാണ് ആദ്യം തമോഗര്‍ത്തത്തിലേക്ക് എത്തുന്നതെങ്കില്‍ തമോഗര്‍ത്തം വലിച്ചടുപ്പിക്കുന്ന തോതില്‍ തലയും കാല്‍വിരലും തമ്മിലുള്ള വ്യത്യാസം 1000 ബില്യണ്‍ ഇരട്ടിവരും. ഇത് മനുഷ്യനെ ഫലത്തില്‍ നീട്ടി വലിക്കുകയാണ് ചെയ്യുക. 

black-hole-energy-extraction-and-hollow-drive

പ്രപഞ്ചത്തില്‍ കണ്ട് വരുന്ന പല തമോഗര്‍ത്തങ്ങള്‍ക്കു ചുറ്റിലും ഉയര്‍ന്ന ഊഷ്മാവിലുള്ള പൊടിയുടേയും വാതകങ്ങളുടേയും വലയമുണ്ട്. ഇത് തമോദ്വാരത്തിലേക്കുള്ള പ്രവേശനത്തെ കൂടുതല്‍ അസംഭവ്യമാക്കുന്നുണ്ട്. ഇനി അപകടം കുറഞ്ഞ അടുത്ത് നക്ഷത്രങ്ങളോ ഗ്രഹങ്ങളോ ഇല്ലാത്ത ഒരു തമോഗര്‍ത്തം കണ്ടെത്തിയെന്നു തന്നെയിരിക്കട്ടെ. പ്രകാശം അടക്കം ഒന്നിനേയും പുറത്തുവിടാത്ത തമോദ്വാരങ്ങളിലേക്ക് മനുഷ്യന്‍ പോവുകയെന്നത് നിലവിലെ സാഹചര്യത്തില്‍ സങ്കല്‍പത്തില്‍ മാത്രം സാധ്യമായ ഒന്നാണ്. അങ്ങനെ ഒരു മനുഷ്യന് തമോഗര്‍ത്തത്തിലേക്ക് പോകാനായെങ്കില്‍ പോലും അയാള്‍ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വിവരവും തമോഗര്‍ത്തം വിട്ട് പുറത്തേക്ക് വരാനും പോകുന്നില്ലെന്നും ലിയോ റോഡ്രിഗസും ഷന്‍ഷാന്‍ റോഡ്രിഗസും ഓര്‍മിപ്പിക്കുന്നു.

English Summary: There Is One Way Humans Could 'Safely' Enter a Black Hole, Physicists Say

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA