sections
MORE

മോദിയുടെ ഫോട്ടോ ബഹിരാകാശത്തേക്ക്, കൂടെ ഭഗവദ്ഗീതയും 25000 ഇന്ത്യക്കാരുടെ പേരുകളും

modi-space
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നു. ഇതെല്ലാം സതീഷ് ധവാൻ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. ഈ മാസം അവസാനമാണ് പിഎസ്എൽവി റോക്കറ്റ് വഴി എസ്ഡി സാറ്റ് വിക്ഷേപണം.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വിദ്യാർഥികൾക്കിടയിൽ ബഹിരാകാശ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്പേസ്കിഡ്സ് ഇന്ത്യയാണ് നാനോ സാറ്റലൈറ്റ് വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുക. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും- ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോ–പവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക.

‘ബഹിരാകാശത്തേക്ക് അയക്കുന്ന ഞങ്ങളുടെ ആദ്യത്തെ ഉപഗ്രഹമാണിത്. ദൗത്യത്തിന് അന്തിമരൂപമായപ്പോൾ, ആളുകളോട് അവരുടെ പേരുകൾ അയയ്ക്കാൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഞങ്ങൾക്ക് 25,000 എൻ‌ട്രികൾ ലഭിച്ചു. ഇതിൽ 1,000 പേരുകൾ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ളതാണ്. ദൗത്യത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ജനങ്ങളുടെ താത്പര്യം വർധിപ്പിക്കുന്നതിനാണ് ഞങ്ങൾ ഇത് ചെയ്യാൻ തീരുമാനിച്ചതെന്ന് സ്പേസ് കിഡ്സ് ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ ഡോ. ശ്രീമതി കേസൺ പറഞ്ഞു.

പേരുകൾ അയച്ചവർക്കെല്ലാം ബഹിരാകാശത്തേക്കുള്ള ‘ബോർഡിങ് പാസ്’ നൽകിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി ദൗത്യങ്ങളിലൂടെ ബൈബിൾ പോലുള്ള മതഗ്രന്ഥങ്ങൾ ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇതിനാലാണ് ഭഗവദ്ഗീതയുടെ ഒരു പകർപ്പ് അയയ്ക്കാൻ അവർ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പേരും ഫോട്ടോയും ഞങ്ങൾ ഇതോടൊപ്പം ചേർക്കുകയായിരുന്നു. ഇലക്ട്രോണിക്സ്, സർക്യൂട്ട് എന്നിവയടക്കം ഈ ഉപഗ്രഹം പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നും അവർ പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്‌റോ) ചെയർപേഴ്‌സൺ ഡോ. കെ. ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ. ഉമാമഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്. ഇസ്രോയുടെ നിർദ്ദേശങ്ങളെ തുടർന്ന് ഉപഗ്രഹത്തിൽ ചില ഡിസൈൻ മാറ്റങ്ങൾ വരുത്തി. ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ പോർട്ടിലേക്ക് ഞായറാഴ്ച കൊണ്ടുപോകും.

English Summary: New Satellite To Carry Bhagavad Gita, PM Modi's Photo, 25000 Citizens Given Boarding Pass

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA