ADVERTISEMENT

ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഇസ്റോയുടെ ഈ വർഷത്തെ ആദ്യത്തെ പിഎസ്എൽവി വിക്ഷേപണം ഞായറാഴ്ച നടക്കും. ഫെബ്രുവരി 28 ന് വിക്ഷേപിക്കുന്ന പി‌എസ്‌എൽ‌വി-സി 51 ന്റെ കൗണ്ട്ഡൗൺ തുടങ്ങി. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി-സി 51) റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ -1 ആണ്. ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറയിൽ നിന്ന് ഞായറാഴ്ച രാവില 10.24 നാണ് വിക്ഷേപണം.

നേരത്തെ ബ്രസീലിന്റെ ഉപഗ്രഹത്തിനു പുറമെ 20 ചെറിയ ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം മാറ്റിവെച്ചു. സ്വകാര്യ സ്റ്റാർട്ടപ് ആയ പിക്സലിന്റെ ‘ആനന്ദ്’ സോഫ്റ്റ്‌വെയർ പ്രശ്നം കാരണവും, ഇസ്‌റോയുടെ നാനോ ഉപഗ്രഹം ഐഎൻഎസ്-2 ഡിടി സാങ്കേതിക തകരാറിനെ തുടർന്നുമാണു മാറ്റിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ് എന്നിവയാണ് വിക്ഷേപണത്തിലെ ശ്രദ്ധേയമായ ചില വശങ്ങൾ. മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയാണ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്. ഇതെല്ലാം സതീഷ് ധവാൻ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും- ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോ–പവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക.

‘ബഹിരാകാശത്തേക്ക് അയക്കുന്ന ഞങ്ങളുടെ ആദ്യത്തെ ഉപഗ്രഹമാണിത്. ദൗത്യത്തിന് അന്തിമരൂപമായപ്പോൾ, ആളുകളോട് അവരുടെ പേരുകൾ അയയ്ക്കാൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഞങ്ങൾക്ക് 25,000 എൻ‌ട്രികൾ ലഭിച്ചു. ഇതിൽ 1,000 പേരുകൾ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ളതാണ്. ബഹിരാകാശ ദൗത്യത്തിലും ശാസ്ത്രത്തിലും ജനങ്ങളുടെ താത്പര്യം വർധിപ്പിക്കുന്നതിനാണ് ഞങ്ങൾ ഇത് ചെയ്യാൻ തീരുമാനിച്ചതെന്ന് സ്പേസ് കിഡ്സ് ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ ഡോ. ശ്രീമതി കേസൺ പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന്റെ (ഇസ്‌റോ) ചെയർപേഴ്‌സൺ ഡോ. കെ. ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ. ഉമാമഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്. ഇസ്രോയുടെ നിർദ്ദേശങ്ങളെ തുടർന്ന് ഈ ഉപഗ്രഹത്തിൽ ചില ഡിസൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

English Summary: Countdown begins for ISRO''s first mission in 2021, Brazil''s Amazonia-1 on board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com