ADVERTISEMENT

ഭൂമിയിലെ പല സ്ഥലങ്ങളിലും നിരവധി വിചിത്ര വസ്തുക്കൾ കണ്ടെത്താറുണ്ട്. ഇതിൽ ചിലത് ബഹിരാകാശത്തു നിന്നു വീഴുന്നതുമായിരിക്കാം. ഇത്തരം വസ്തുക്കൾ പലപ്പോഴും ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയുമുണ്ടാക്കാറുണ്ട്. ഇതെല്ലാം അന്യഗ്രഹജീവികളുടേതാണെന്ന് വരെ ഒരുവിഭാഗം ജനങ്ങൾ പ്രചരിപ്പിക്കാറുമുണ്ട്. അത്തരമൊരു വിചിത്രവസ്തുവാണ് കഴിഞ്ഞ ദിവസം ബഹമാസിൽ നിന്ന് കണ്ടെത്തിയത്.

 

എന്നാൽ, ഇത് അന്യഗ്രഹജീവികളുടെ പേടകമൊന്നും ആയിരുന്നില്ല, മനുഷ്യനിര്‍മിത വസ്തു തന്നെയായിരുന്നു. ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ഇതെങ്ങനെ ബഹമാസിൽ വീണതെന്നാണ് പലരും ചോദിക്കുന്നത്. മനുഷ്യനിർമിതമായ ഒരു ഉപഗ്രഹത്തിന്റെ ഭാഗം ഭൂമിയിലേക്ക് മുന്നറിയിപ്പില്ലാതെ വീണത് നിരവധി ചോദ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.

 

റഷ്യൻ ബഹിരാകാശ ഉപഗ്രഹത്തിന്റെ ഭാഗമാണെന്ന് കരുതുന്ന ടൈറ്റാനിയം ബോൾ ആണ് ബഹമാസിലെ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയത്. ബ്രിട്ടിഷ് സ്വദേശി മനോൻ ക്ലാർക്ക് ആണ് വസ്തു കണ്ടെത്തിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ബോളിൽ റഷ്യൻ ഭാഷയിലുള്ള എഴുത്ത് കാണാമായിരുന്നു എന്നും അവർ പറഞ്ഞു.

 

തിളങ്ങുന്ന ഒരു വസ്തു മണലിൽ മറഞ്ഞിരിക്കുകയായിരുന്നു. മണൽ നീക്കിയതോടെയാണ് വസ്തുവിന്റെ പൂര്‍ണരൂപം കാണാൻ കഴിഞ്ഞത്. ദി ഇൻഡിപെൻഡന്റ് പത്രത്തിലെ റിപ്പോർട്ട് അനുസരിച്ച്, ഈ വസ്തു ഉപഗ്രഹത്തിന്റെയോ ബഹിരാകാശ പേടകത്തിന്റെയോ ഹൈഡ്രാസൈൻ പ്രൊപ്പല്ലന്റ് ടാങ്ക് ആകാമെന്നാണ്. എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെ ബഹമാസിൽ ഇത് എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. 41 കിലോഗ്രാം ഭാരമുള്ള ഈ ബോൾ 2018 ൽ നിർമിച്ചതാകാമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് റഷ്യൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

English Summary: Space Oddity: Mysterious Titanium Ball With Russian Inscriptions Found in Bahamas, Reports Say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com