ADVERTISEMENT

ആഗോളതാപനം, അഴിമതി, അനീതി എന്നിവയ്ക്കെല്ലാം മനുഷ്യർ ഭാവിയിൽ വലിയ വിലനല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി  ഫ്രാൻസിസ് മാർപാപ്പ. ഇങ്ങനെ പോയാൽ വൈകാതെ തന്നെ നോഹയുടെ കാലത്ത് സംഭവിച്ചത് വീണ്ടും ഭൂമിയിൽ സംഭവിക്കും. അന്ന് മഹാപ്രളയം സംഭവിച്ചത് മനുഷ്യരുടെ അനീതികള്‍ കാരണമായിരുന്നു. എന്നാൽ, രണ്ടാം മഹാ പ്രളയം സംഭവിക്കുക കാലാവസ്ഥാ വ്യതിയാനം കാരണമായിരിക്കുമെന്നും മാർപാപ്പ പറഞ്ഞു.

 

VATICAN-POPE-VALENTINE

കാലാവസ്ഥാ വ്യതിയാനം, അനീതി എന്നീ വിഷയങ്ങളിൽ ലോകനേതാക്കൾ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. വിവേകം, സഹതാപം, സഹാനുഭൂതി എന്നിവ ലോകത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോൾ മറക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റാലിയൻ എഴുത്തുകാരനും ചാപ്ലെയിനുമായ മാർക്കോ പോസയോട് സംസാരിക്കുന്നതിനിടെയാണ് മാർപാപ്പ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. ഭൂമിയെ ശുദ്ധീകരിക്കാൻ വേണ്ടി 40 പകലും 40 രാത്രിയും ഒരു വലിയ പ്രളയം സൃഷ്ടിച്ചതുപോലെ ദൈവത്തിന് വീണ്ടും അത് ചെയ്യാൻ കഴിയുമെന്നും മാർപാപ്പ ഓർമിപ്പിച്ചു.

 

മനുഷ്യന്റെ നിസ്സംഗതയും പാപസ്വഭാവവും ആദ്യ മഹാപ്രളത്തിനു കാരണമായതുപോലെ, ഈ പുതിയ പ്രളയം പ്രത്യേകിച്ചും മനുഷ്യന്റെ പാപവും ഭൂമിയോടുള്ള അനാസ്ഥയും കാരണമായിരിക്കും സംഭവിക്കുക. ലോകം മറ്റൊരു ‘വലിയ പ്രളയത്തെ അഭിമുഖീകരിക്കാൻ പോകുകയാണ്, ഒരുപക്ഷേ താപനിലയിലെ വർധനയും ഹിമാനികൾ ഉരുകിയതുമാകാം ഇതിന് കാരണം. നമ്മൾ അതേ പാതയിൽ തുടരുകയാണെങ്കിൽ വൈകാതെ ഇത് സംഭവിക്കുമെന്നും മാർപാപ്പ പറഞ്ഞു.

 

English Summary: Almost Biblical: Pope Francis Warns of Second 'Great Flood'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com