ADVERTISEMENT

പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന്റെ ദൃശ്യങ്ങൾ പകർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ഡ്രോൺ ക്യാമറകൾ വന്നതോടെ എന്തും മുഖത്തോട് മുഖം നോക്കി പകർത്താമെന്നായി. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന്റെ അത്തരമൊരു വിഡിയോയാണ് ഇപ്പോൾ ഡ്രോൺ ക്യാമറകൾ പകർത്തിയിരിക്കുന്നത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രന്റിങ്ങാണ്.

ഐസ്‌ലാൻഡിലെ ഫാഗ്രഡൽ‌സ്ജാൽ അഗ്നിപർവതത്തിന്റെ ദൃശ്യങ്ങളാണ് ഡ്രോൺ ക്യാമറകൾ പകർത്തിയത്. തിളച്ചുമറിയുന്ന ലാവ പുറത്തേക്ക് ഒഴുകുന്നത് വളരെ അടുത്തുനിന്നാണ് ഡ്രോൺ ക്യാമറ പകർത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഐസ്‌ലാൻഡിന്റെ തലസ്ഥാനമായ റെയ്ജാവിക്കിന് സമീപമുള്ള അഗ്നിപർവതം പൊട്ടിത്തെറിച്ചത്.

യുട്യൂബർ കൂടിയായ ജോർജൻ സ്റ്റെയ്ൻബെക്ക് ആണ് ഡ്രോൺ ഉപയോഗിച്ച് അഗ്നിപർവത്തിന്റെ അടുത്തു വരെ പോയി ദൃശ്യങ്ങൾ പകർത്തിയത്. പൊട്ടിത്തെറിക്കുന്ന ലാവ ക്യാമറയ്ക്ക് സമീപത്തേക്ക് വരുന്നത് വരെ ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ ഇതിനകം തന്നെ ലക്ഷക്കണക്കിന് പേർ കാണുകയും കുറഞ്ഞത് 9,000 തവണയെങ്കിലും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

English Summary: Drone Flies Dangerously Close To Erupting Volcano, Captures Stunning Footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com