ADVERTISEMENT

കോവിഡ്–19 രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ ആസ്ട്രാസെനെക്കയുടെ ഒറ്റ ഡോസ് വാക്സീൻ പോലും ഏറെ ഫലപ്രദമെന്ന് റിപ്പോർട്ട്. ആസ്ട്രാസെനെക്കയുടെ ഒറ്റ ഡോസ് സ്വീകരിച്ചവരിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് 80 ശതമാനം കുറയ്ക്കുമെന്ന് പഠനത്തിൽ നിന്ന് വ്യക്തമായതായി യുകെയിലെ പബ്ലിക് ഹെൽത്ത് വിഭാഗം അറിയിച്ചു.

 

പുതിയ വിശകലനത്തിൽ രണ്ട് ഡോസുകളും സ്വീകരിച്ചവരിലെ മരണസാധ്യത 97 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞെന്നും പറയുന്നുണ്ട്. ഫൈസർ-ബയോ ടെക് വാക്സീൻ സ്വീകരിച്ചവരിലും കോവിഡ് രോഗികളിലെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

 

ആസ്ട്രാസെനെക്ക വാക്‌സീൻ സ്വീകരിച്ചവരിൽ നിന്നുള്ള ഡേറ്റയെ അടിസ്ഥാനമാക്കിയാണ് മരണനിരക്ക് സംബന്ധിച്ച് പഠനം നടത്തിയതെന്നും പിഎച്ച്ഇ പറഞ്ഞു. 2020 ഡിസംബർ മുതൽ 2021 ഏപ്രിൽ വരെയുള്ള കോവിഡ് -19 ബാധിച്ചവരിലാണ് പഠനം നടത്തിയത്.

 

മറ്റൊരു ഡേറ്റാ റിപ്പോർട്ടിൽ പി‌എച്ച്ഇ പറഞ്ഞത് ഫൈസർ-ബയോ‌ടെക് വാക്സീന്റെ രണ്ട് ഡോസുകളും സ്വീകരിച്ചാൽ 80 വയസ്സിനു മുകളിലുള്ളവർക്ക് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 93 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നാണ്.

 

English Summary: One shot of AstraZeneca vaccine reduces death risk by 80%, shows new data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com