ADVERTISEMENT

ചൊവ്വയിലിറങ്ങിയ നാസയുടെ പെഴ്സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ക്കായി ഉപയോഗിച്ച കോഡിൽ ഒരു മലയാളിയുടെ കയ്യൊപ്പും. കാക്കനാട്, വാഴക്കാല സ്വദേശിയായ ജെഫ്രിൻ ജോസിന്റെ കോഡാണ് ഹെലികോപ്റ്റർ നാവിഗേഷനു വേണ്ടി നാസ ഉപയോഗിച്ച കോഡുകളിൽ ഉൾപ്പെട്ടത്. 

 

‘12000ത്തോളം വരുന്ന ഗിറ്റ്ഹബിലെ   ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഡവലപർമാരുടെ സംഭാവനകൾ ഇൻജെന്യൂയിറ്റിക്കായി നാസ ഉപയോഗിച്ചിട്ടുണ്ട്. 2012ൽ ഞാൻ സമർപ്പിച്ച കോഡാണ് ഇത്തരത്തിൽ ഉപയോഗിക്കപ്പെട്ടത്. ഉപയോഗിച്ചതൊന്നും അറിഞ്ഞില്ലായിരുന്നു. ‘ഗിറ്റ്ഹബ് മാർസ് 2020 ഹെലികോപ്റ്റർ മിഷൻ ബാഡ്ജ്’ നാസ നൽകിയതിനറെ നോട്ടിഫിക്കേഷൻ ഗിറ്റ്ഹബ് അക്കൗണ്ടിൽ (https://GitHub.com/ahiliation) കണ്ടപ്പോഴാണ് എന്റെ കോഡും ഈ ദൗത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നു മനസ്സിലായത്’, ജെഫ്രിൻ പറഞ്ഞു. രാജഗിരി എൻജിനീയറിങ് കോളജിലെ സൈന്റിഫ്ക് അസിസ്റ്റന്റാണ് ജെഫ്രിൻ. 15 വർഷത്തിലധികമായി ലിനക്സ് ഓപ്പൺ കോഴ്സ് ഡവലപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 

 

ഭൂമിക്കകലെയുള്ള മറ്റൊരു ഗ്രഹത്തിൽ നിയന്ത്രണവിധേയമായി പറന്ന ആദ്യ യാനമെന്ന നിലയിലാണ് ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ചരിത്ര നേട്ടം കൈവരിച്ചത്. അതുകൊണ്ടാണ് റൈറ്റ് സഹോദരന്മാരുടെ ആദ്യ വിമാനം പറത്തിലിനു സമാനമായി ഈ ഹെലികോപ്റ്റർ പറത്തിലിനെ വിദഗ്ധർ വിശേഷിപ്പിച്ചത്. 1903ലായിരുന്നു റൈറ്റ് സഹോദരന്മാർ ആദ്യമായി വിമാനം പറത്തിയത്. 

 

∙ ഗിറ്റ്ഹബിനെക്കുറിച്ച്:

 

ഗിറ്റ് ഉപയോഗിച്ചുള്ള വെബ് അധിഷ്ഠിതമായ പതിപ്പ് നിയന്ത്രണത്തിനുള്ള വെബ്സൈറ്റും ഇന്റർനെറ്റ് ഹോസ്റ്റിങ് സേവനവുമാണ് ഗിറ്റ്ഹബ്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗിറ്റ്ഹബ് 2018 മുതൽ മൈക്രോസോഫ്റ്റിന്റെ അനുബന്ധ സ്ഥാപനമാണ്.

 

English Summary: Keralite behind NASA using softwares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com