sections
MORE

അന്യഗ്രഹ ജീവന്‍ ഉണ്ടാകാം, പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാവില്ലെന്ന് നാസ മേധാവി

uf0-nasa-chief-bill-nelson
SHARE

പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാവില്ലെന്ന് ദിവസങ്ങള്‍ക്കകം ആവര്‍ത്തിച്ച് നാസ മേധാവി ബില്‍ നെല്‍സണ്‍. അന്യഗ്രഹ ജീവന്‍ ഉണ്ടാകാമെന്ന് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ നെല്‍സണ്‍ ആവര്‍ത്തിച്ചത്. അന്യഗ്രഹ ജീവനെക്കുറിച്ചുള്ള സൂചനകളെ ഗൗരവമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു. 

നമ്മുടെ പ്രപഞ്ചത്തിന് 1350 കോടി വര്‍ഷങ്ങളുടെ പ്രായമുണ്ട്. അത് വളരെ വലിയ കാലമാണ്. സൂര്യനെ പോലെ മറ്റൊരു നക്ഷത്രവും ഭൂമിയെ പോലെ മറ്റു ഗ്രഹങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ടോ? എന്നാണ് ചോദ്യമെങ്കില്‍ ഉണ്ടെന്നായിരിക്കും എന്റെ മറുപടി. അന്യഗ്രഹ ജീവനെക്കുറിച്ചുള്ള സൂചനകള്‍ വൈകാതെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിനിടെ നെല്‍സണ്‍ പറഞ്ഞു. വര്‍ഷങ്ങളായി സൂര്യനു സമാനമായ നക്ഷത്രങ്ങളെക്കുറിച്ചും വാസയോഗ്യമായ ഗ്രഹങ്ങളെക്കുറിച്ചും അന്യഗ്രഹ ജീവനെക്കുറിച്ചുമുള്ള തിരച്ചില്‍ നാസ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2004 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അമേരിക്കന്‍ സൈന്യം അഭിമുഖീകരിച്ച 144 വിശദീകരിക്കാനാവാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 144ല്‍ 143 യുഎഫ്ഒകളും എന്താണെന്ന് വിശദീകരിക്കാന്‍ ജൂണ്‍ 25ന് പ്രസിദ്ധീകരിച്ച പെന്റഗണ്‍ റിപ്പോര്‍ട്ടിന് സാധിച്ചിരുന്നില്ല. ഈ റിപ്പോര്‍ട്ട് തന്നെ യുഎഫ്ഒകളെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നതിന്റെ സൂചകമായി മാറുകയായിരുന്നു.

ചൊവ്വയില്‍ ഒമ്പതാമത്തെ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ചെറു ഹെലിക്കോപ്റ്റര്‍ ഇൻജെന്യൂയിറ്റിയെക്കുറിച്ചും ബില്‍ നെല്‍സണ്‍ വാചാലനായി. ഇത്തവണ ഏതാണ്ട് 166.4 സെക്കന്റുകളാണ് ഇൻജെന്യൂയിറ്റി ചൊവ്വയില്‍ പറന്നത്. സെക്കന്റില്‍ അഞ്ച് മീറ്റര്‍ വരെ വേഗത്തിലായിരുന്നു ഇൻജെന്യൂയിറ്റിയുടെ പറക്കല്‍. 'ഇത്തവണ ചൊവ്വയിലെ മണല്‍ നിറഞ്ഞ ഭാഗത്തായിരുന്നു ഇൻജെന്യൂയിറ്റി പറന്നിറങ്ങിയത്. മണലില്‍ പൂഴ്ന്നുപോവുമോ എന്നറിയാനുള്ള പരീക്ഷണം കൂടിയായിരുന്നു ഇത്. ആ പരീക്ഷണത്തില്‍ ഇൻജെന്യൂയിറ്റി വിജയിച്ചുവെന്നും നെല്‍സണ്‍ പറഞ്ഞു. ആദ്യ പറക്കലിന് ശേഷമുള്ള ഇൻജെന്യൂയിറ്റിയുടെ ഏറ്റവും ആകാംക്ഷ നിറഞ്ഞ പറക്കലായിരുന്നു ഇത്തവണത്തേതെന്നാണ് നാസ തന്നെ വിവരിച്ചത്.

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക് ന്യൂസ്

English Summary: NASA Chief Bill Nelson Believes Humanity Will Ultimately Find Intelligent Life in Universe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA