sections
MORE

വരാനിരിക്കുന്നത് വൻ പ്രളയങ്ങൾ, വിചിത്ര പ്രതിഭാസം ഭൂമിക്ക് ഭീഷണി! മുന്നറിയിപ്പുമായി നാസ

flood-warning-nasa
SHARE

ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ൽ റെക്കോർഡ് പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി നാസ. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഒൻപത് വർഷങ്ങൾക്കു ശേഷം ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിക്കുമെന്നാണ് ഗവേഷകർ പ്രവചിക്കുന്നത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ പ്രളയങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു 'ചലനം' കാരണം സമുദ്രനിരപ്പ് ഉയരുന്നതും വിനാശകരവുമായ പ്രളയത്തിലേക്ക് നയിക്കുമെന്നും പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) നടത്തിയ പഠന പ്രകാരം 2030 ന്റെ പകുതിയോടെ ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിച്ചേക്കാമെന്നാണ്. സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നാണ് പ്രവചനം.

തീരപ്രദേശങ്ങളിൽ വേലിയേറ്റം സംഭവിക്കുന്നത് പതിവ് സംഭവമാണ്. എന്നാൽ, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തിൽ പൊങ്ങുമെന്നും പഠന റിപ്പോർട്ടിലുണ്ട്. 18.6 മാസത്തോളം ഈ പ്രതിഭാസം തുടർന്നേക്കും. വേലിയേറ്റങ്ങൾ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങൾ പതിവാകും. ഈ പ്രളയങ്ങൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്. ഇത്തരം ഒരു ദുരന്തത്തെ മുൻകൂട്ടികണ്ടില്ലെങ്കിൽ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കും.

ചന്ദ്രൻ ഭൂമിയുടെ അടുത്തേക്ക് വരുന്ന സമയത്താണ് ഭൂമിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇത് ഇപ്പോഴും സംഭവിക്കുന്ന പ്രതിഭാസമാണ്. ജലനിരപ്പ് ഉയരുന്നതും ഭൂചലനങ്ങൾ സംഭവിക്കുന്നതെല്ലാം ചന്ദ്രൻ ഭൂമിയോട് അടുത്തുവരുമ്പോഴാണ്. എന്നാൽ, നിലവിൽ ഈ പ്രതിഭാസം കാരണം വൻ പ്രളയങ്ങളൊന്നും സംഭവിക്കാറില്ല.

വരാനിരിക്കുന്ന പ്രതിഭാസം കാരണം മാസത്തിൽ 10 മുതൽ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇങ്ങനെ സംഭവിച്ചാൽ എല്ലാ ആസൂത്രണങ്ങളും പരാജയപ്പെടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം 2019 ൽ യുഎസിൽ മാത്രം 600 ഓളം പ്രളയങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഈ പ്രതിഭാസം കാരണം ഇതിനേക്കാൾ കൂടുതൽ പ്രളയങ്ങൾ സംഭവിച്ചേക്കാം. 

പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാം. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ചന്ദ്രന്റെ ഗുരുത്വാകർഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയോജനമാണ് വരാൻ പോകുന്നത്. നമ്മുടെ തീരപ്രദേശങ്ങളിലെല്ലാം പ്രളയമുണ്ടായേക്കാമെന്നും നെൽസൺ കൂട്ടിച്ചേർത്തു.

ഹവായ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഫിൽ തോംസനും സംഘവുമാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂർത്തിയാക്കാൻ 18.6 വർഷം എടുക്കുമെന്നും ഈ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിച്ച തോംസൺ പറഞ്ഞു. ചന്ദ്രന്റെ ചലനം എല്ലായ്പ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ഇത് അപകടകരമാക്കുന്നത് ഗ്രഹത്തിന്റെ താപനം മൂലം ഉയരുന്ന സമുദ്രനിരപ്പുകളുമായി സംയോജിപ്പിക്കുമ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു. 18.6 വർഷത്തിൽ പകുതിയോളം കാലം ഈ വേലിയേറ്റ പ്രതിഭാസം പ്രതീക്ഷിക്കാമെന്നും ഗവേഷകർ പറയുന്നു.

English Summary: Moon's wobble, rise in sea levels will lead to record flooding in 2030s: NASA

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA