sections
MORE

ചൈനയിൽ വീണ്ടും വൈറസ് പടരുന്നു, ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയ്ക്ക് ഞെട്ടിക്കുന്ന തെളിവുകൾ

Wuhan mass testing  (Photo by STR / AFP) / China OUT
വുഹാനിലെ കൂട്ടപരിശോധനയിൽനിന്ന്. (Photo by STR / AFP) / China OUT
SHARE

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാൻ നഗരത്തിലെ വൈറോളജി ലാബിൽ നിന്നാണെന്ന കണ്ടെത്തലിനു കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനിടെ പ്രഭവകേന്ദ്രത്തിൽ തന്നെ വീണ്ടും കോവിഡ് പടരുന്നു. കഴിഞ്ഞ മേയ് മാസത്തിനു ശേഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത വുഹാനിൽ രോഗം പടർന്നു. ചൈനയിലെ 32 സംസ്ഥാനങ്ങളിൽ 15 എണ്ണത്തിലും കോവിഡ് പടർന്നു പിടിക്കുകയാണ്.

അമ്മവീട്ടിൽ തിരിച്ചെത്തിയ പോലാണ് ചൈനയിലെ വൈറസ് പടരൽ. ഡെൽറ്റ വേരിയന്റാണു വ്യാപകം. നാൻജിയാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. അതികർശനമായ നിയന്ത്രണങ്ങളുള്ള ചൈനയിൽ മഹാമാരി അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. ജനസംഖ്യയുടെ 60% പേർക്കും സിനോഫോം വാക്സീൻ എടുത്തിട്ടും ഇതാണു സ്ഥിതി.

ഡെൽറ്റ വേരിയന്റ് ഗ്വാങ്ഷു നഗരത്തിലും ഹെനാൻ പ്രവിശ്യയിലും വ്യാപകമാണ്. ഇവിടെ തന്നെയാണ് വൻ പ്രളയത്തിൽ അടുത്തിടെ 302 പേർ മരിച്ചത്. നാൻജിയാങ് പ്രവിശ്യയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. തലസ്ഥാന നഗരമായ ബെയ്ജിംഗിലും കോവിഡ് തിരിച്ചെത്തിയതോടെ അവിടേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആരേയും പ്രവേശിപ്പിക്കാതായി. പുറത്തേക്ക് ആരും പോകാനും പാടില്ല. ലക്ഷക്കണക്കിന് ജനങ്ങളെ വിവിധ നഗരങ്ങളിൽ വീടുകളിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ ലോകഡൗണിൽ ആക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയും വ്യാപകമാക്കി.

∙ വുഹാൻ ലാബ് ചോർച്ച – സംസാരിക്കുന്ന തെളിവുകൾ

2019 ഡിസംബറിൽ പുതിയതരം വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈന പറഞ്ഞു പരത്തിയത് വുഹാൻ നഗരത്തിൽ കാട്ടുമൃഗങ്ങളുടേയും വവ്വാലിന്റേയും പാമ്പന്റേയുമൊക്കെ ഇറച്ചി വിൽക്കുന്ന ചന്തയിൽ നിന്നാണു പടർന്നതെന്നാണ്. അന്നേ ശാസ്ത്രജ്ഞർ അതു സംശയിച്ചു. കാരണം കൊറോണയ്ക്ക് തനിയെ വന്ന വൈറസിന്റെ സ്വഭാവങ്ങളല്ല ലാബിൽ ജനിതകമാറ്റം വരുത്തിയ വൈറസിന്റെ സ്വഭാവങ്ങളാണ്. മനുഷ്യനിലേക്കു പടരാൻ വേണ്ട ജനിതക മാറ്റം സംബന്ധിച്ച പരീക്ഷണങ്ങൾ നടന്നിരിക്കുന്നു. ജൈവയുദ്ധം നടത്താൻ ഉദ്ദേശിച്ചിരുന്നിരിക്കാം.

ഇപ്പോൾ ലഭിച്ച സംസാരിക്കുന്ന തെളിവുകൾ ഇങ്ങനെയാണ്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ളിയുഐവി) നിന്നു സമീപത്തെ ആശുപത്രികളിൽ വൈറൽ പനിയുമായി വരുന്നവർ വർധിച്ചു. അതേ കാലത്തു തന്നെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഈ ഭാഗത്തു നിന്ന് ഓൺലൈനിൽ സെർച്ച് ചെയ്യുന്നതു കൂടിയിട്ടുണ്ട്. 2019 ഡിസംബറിലാണു വുഹാൻ നഗരത്തിൽ രോഗം പടർന്നതെങ്കിൽ സെപ്റ്റംബർ 12നു തന്നെ അവിടെ ഇത്തരം സെർച്ചുകൾ വന്നു.  അതോടെ വുഹാൻ ലാബിന്റെ സുരക്ഷ കാര്യമായി വർധിപ്പിച്ചു.

ചൈനീസ് പട്ടാളം തന്നെ ലാബിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതാണു പിന്നെ കണ്ടത്. വൈറസിനെക്കുറിച്ചുള്ള ലാബിന്റെ ഡേറ്റ ബേസ് അർധരാത്രി മരവിപ്പിച്ചു. പുറത്തു നിന്ന് ആർക്കും ലഭ്യമല്ലാതാക്കി. ജൈവയുദ്ധ, രാസയുദ്ധ വിദഗ്ധനായ മേജർ ജനറൽ ചെൻ വെയി ലാബിന്റെ ചുമതല ഏറ്റെടുത്തു. പടാളത്തിന്റെ റോന്തുചുറ്റലും വിഡിയോ ക്യാമറ നിരീക്ഷണവും തുടങ്ങി.

വുഹാൻ ലാബിൽ വൈറസിന്റെ ഗെയ്ൻ ഓഫ് ഫങ്ഷൻ ഗവേഷണങ്ങൾ അമേരിക്കൻ ശാസ്ത്രജ്ഞരുടെ സഹായത്തോടെ നടന്നിരുന്നു. വൈറസിൽ ജനിതകമാറ്റങ്ങൾ വരുത്തി ഇവ എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഗവേഷണരീതിയാണിത്. ഇതൊക്കെ നടന്നുവെന്നതിനു തെളിവുണ്ടെങ്കിലും വുഹാൻ ലാബ് ബന്ധം അന്വേഷിക്കാൻ ചൈന ഇപ്പോഴും സമ്മതിക്കുന്നില്ല. എന്താണ് വൈറസ്, എന്തു മാറ്റങ്ങളാണു വരുത്തിയത് എന്നു കണ്ടെത്തേണ്ടത് വൈറസിനെ വരുതിയിലാകാൻ മനുഷ്യരാശിക്കു തന്നെ അത്യന്താപേക്ഷിതമാണെന്നിരിക്കെയാണ് ചൈനയുടെ കള്ളക്കളി.

English Summary: Covid-19 flares again in Wuhan as Delta variant challenges China’s defences

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA