sections
MORE

ചൈനയിലും ഡെൽറ്റാ ഭീതി, 60% വാക്സീനെടുത്തിട്ടും രക്ഷയില്ല, രാജ്യം വീണ്ടും ആശങ്കയിൽ

covid-19-wuhan
Photo: AP
SHARE

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസ് അത്ര പെട്ടെന്നൊന്നും വിട്ടുപോകില്ലെന്ന് വ്യക്തമാക്കുന്നതാണ് ചൈനയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ. ആവശ്യത്തിന് വാക്സീനുകളും പ്രതിരോധ സംവിധനങ്ങളും ഉണ്ടായിട്ടും ഒരിടവേളക്ക് ശേഷം ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചിരിക്കുന്നു. രാജ്യത്ത് 60 ശതമാനം പേർക്കും വാക്സീൻ നൽകിയിട്ടും കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റയ്ക്ക് മുന്നിൽ ചൈന വിയർക്കുകയാണ്.

2019-ന്റെ അവസാനത്തിൽ രാജ്യത്ത് ആദ്യമായി വൈറസ് പ്രത്യക്ഷപ്പെട്ടതിനുശേഷം ചൈന ഇപ്പോൾ ഏറ്റവും വലുതും വ്യാപകമായതുമായ കോവിഡ് -19 പ്രതിസന്ധിയെയാണ് നേരിടുന്നത്. ഡെൽറ്റ വേരിയന്റിന് ചൈനീസ് വാക്സീനുകൾ അത്ര ഫലപ്രദമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കി. രാജ്യത്തെ വിവിധ പ്രദേശങ്ങൾ ലോക്ഡൗണിലേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്

ദക്ഷിണ ചൈനീസ് നഗരമായ നാൻജിങ്ങിലാണ് ഡെൽറ്റ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് 18 പ്രവിശ്യകളിലായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ചൈനയിൽ ഏകദേശം 700 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ജൂലൈ 20ന് റഷ്യയിൽ നിന്നെത്തിയ വിമാനം വൃത്തിയാക്കിയ എയർപോർട്ട് ജീവനക്കാരനിലാണ് കോവിഡ് -19 ന്റെ ഡെൽറ്റ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്.

തൊട്ടുപിന്നാലെ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. മാസ്ക്കുകൾ അഴിച്ചവരെല്ലാം വീണ്ടും ഉപയോഗിക്കാൻ തുടങ്ങി. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുത്തനെ വർധിപ്പിച്ചു. ഡെൽറ്റയെ നേരിടാനുള്ള നിരവധി വഴികളാണ് ചൈന നടപ്പിലാക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. വാക്സീൻ സ്വീകരിച്ചവരിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നതാണ് സർക്കാരിന് വലിയ തലവേദനയായിരിക്കുന്നത്.

പകർച്ചവ്യാധിയുടെ തുടക്കം മുതൽ ചൈന ശക്തമായ പ്രതിരോധ നടപടികൾ വിജയകരമായി നടപ്പിലാക്കുകയും കോവിഡിനെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. പിന്നീട് 2020-ന്റെ തുടക്കത്തിൽ ചൈനയുടെ തിരിച്ചുവരവാണ് ലോകം കണ്ടത്. രാജ്യത്തെ വലിയ ജനസംഖ്യയുടെ 60 ശതമാനം പേർക്കും മതിയായ വാക്സിനുകൾ നൽകുകയും ചെയ്തു. എന്നാൽ പുതിയ വകഭേദം ഡെൽറ്റയെ പ്രതിരോധിക്കാൻ ചൈനീസ് വാക്സീനുകൾ മതിയാകില്ലെന്നാണ് ഇപ്പോൾ വിദഗ്ധർ തന്നെ പറയുന്നത്.

English Summary: China’s Delta outbreak tests Beijing’s faith in its homegrown COVID vaccines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA