ADVERTISEMENT

ചന്ദ്രനിൽ നമുക്കെതിരെ തിരിഞ്ഞു നിൽക്കുന്ന അജ്ഞാത വശത്ത് (ഫാർ സൈഡ്) ചതുരാകൃതിയിൽ അത്യന്തം ദുരൂഹമായ വസ്തു ചൈനീസ് റോവറായ യുടു–2 കണ്ടെത്തി. 2019 തുടക്കം മുതൽ ചന്ദ്രന്റെ അജ്ഞാത വശത്ത് പര്യവേക്ഷണം നടത്തുകയാണ് യുടു 2. ഏതാണ് ഈ വസ്തുവെന്ന് നിർണയിക്കാനും സ്ഥിരീകരിക്കാനും ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കുമായിട്ടില്ല. ദുരൂഹ വീട് എന്ന് അർഥമുള്ള മിസ്റ്ററി ഹൗസ് എന്നാണ് വസ്തുവിന് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്.

 

നിലവിൽ ദൂരത്തു നിന്നാണു റോവർ വസ്തുവിന്റെ ചിത്രം എടുത്തിരിക്കുന്നത്. റോവറിനെ വസ്തുവരികിലേക്ക് കൂടുതൽ‌ അടുപ്പത്തിൽ എത്തിച്ച് ദുരൂഹവീടിനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർക്കു പദ്ധതിയുണ്ട്. എന്നാൽ വിചിത്ര വസ്തുവിനെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ ഇതിനിടയിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റാൻലി കുബ്രിക് തന്റെ കൾട്ട് ക്ലാസിക്കായ 2001– എ സ്പേസ് ഒഡീസി എന്ന ചിത്രത്തിൽ ഒരു ചതുര ബീം കാട്ടുന്നുന്നുണ്ട്. മനുഷ്യരുടെ പരിണാമത്തിനു വേഗം പകർന്നതും മനുഷ്യർക്ക് ബുദ്ധി കിട്ടിയതുമൊക്കെ ഈ ബീമിൽ നിന്നാണെന്നാണ് ആ ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഇത്തരത്തിലൊരു ബീമാണ് ഇതെന്നാണ് ചില നിഗൂഢസിദ്ധാന്തക്കാരുടെ വാദം (ഇത്തരം ബീമുകൾ ട്രോൾ ചെയ്യാനായി കഴിഞ്ഞ വർഷം ലോകത്ത് പലയിടത്തും ആൾക്കാർ ഉയർത്തുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു). 

 

എന്നാൽ ഇത് അവിടെയുള്ള വലിയ പാറകളിൽ (ബൗൾഡർ) ഏതെങ്കിലുമാകുമെന്നും ഈ പറയുന്ന ദുരൂഹതയൊന്നും ഇതിനില്ലെന്നും ഒരു വിഭാഗം ശാസ്ത്രജ്​ഞർ ബാധിക്കുന്നു. 2019ൽ യുടു 2 റോവർ ജെല്ലുപോലെ ഏതോ വസ്തു ചന്ദ്രന്റെ അജ്ഞാത ഭാഗത്ത് കണ്ടെത്തിയെന്നു പറഞ്ഞു വലിയ കോലാഹലങ്ങൾ ഉടലെടുത്തു. ഇതൊടുവിൽ ഒരു പ്രത്യേകതരം പാറയാണെന്നു തെളിയുകയും ചെയ്തു. ഏതായാലും റോവർ കൂടുതൽ അടുത്തെത്തുന്നതോടെ വിചിത്രവസ്തുവിന്റെ യഥാർഥ ഗുട്ടൻസ് പുറത്തുവരുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

 

ചന്ദ്രൻ സ്വന്തം അച്ചുതണ്ടിൽ ചുറ്റുന്നതിന്റെയും ഭൂമിയെ ഭ്രമണം ചെയ്യുന്നതിന്റെയും തോതുകളുടെ പ്രത്യേകത മൂലം ചന്ദ്രന്റെ ഒരു വശം മാത്രമേ നമുക്ക് കാണാൻ സാധിക്കൂ. കാണാൻ സാധിക്കാത്ത വശമാണ് ഫാർ സൈഡ് അഥവാ അജ്ഞാത വശമമെന്ന് അറിയപ്പെടുന്നത്.ഈ വശത്ത് സോഫ്റ്റ്ലാൻഡിങ് (ഇടിച്ചിറക്കാതെ നിയന്ത്രണാതീതമായ രീതിയിൽ ഇറങ്ങുന്ന രീതി) കൈവരിച്ച ദൗത്യമായിരുന്നു ചൈന 2018 ഡിസംബറിൽ വിക്ഷേപിച്ച ചാങ്ങി –4. ഇതിനൊപ്പമുണ്ടായിരുന്ന റോവറാണ് യുടു 2.ഇതുവരെ 840 കിലോമീറ്റർ ദൂരം യുടു 2 റോവർ ചന്ദ്രനിൽ സഞ്ചരിച്ചിട്ടുണ്ട്.

 

English Summary: China moon rover to investigate cube-shaped 'mystery house' object

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com