18 വര്‍ഷം വരെ വൈദ്യുതി സംഭരിക്കാൻ പുതിയ പാനലുകൾ, വന്‍ കണ്ടെത്തലുമായി ഗവേഷകര്‍

liquid-panel
Photo: Chalmers University of Technology
SHARE

നീണ്ട 18 വര്‍ഷം വരെ ഊര്‍ജം സംഭരിച്ച് വയ്ക്കാന്‍ ശേഷിയുള്ള ദ്രവസൗരോര്‍ജ പാനലുകള്‍ കണ്ടെത്തി ഗവേഷക സംഘം. ഇക്കാലയളവിനിടെ ആവശ്യമുള്ളപ്പോള്‍ മാത്രം വൈദ്യുതോര്‍ജം വിതരണം ചെയ്യാനാവുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ചെറു ചിപ്പുകളില്‍ പോലും സൗരോര്‍ജ പാനലുകള്‍ സജ്ജീകരിക്കാന്‍ തക്ക ശേഷിയും പരീക്ഷണങ്ങളിലൂടെ ഗവേഷകര സംഘം കൈവരിച്ചു. 

2017ല്‍ സ്വീഡനിലെ ചാല്‍മേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ദ്രവ സൗരോര്‍ജ പാനലുകള്‍ ആദ്യം അവതരിപ്പിച്ചത്. മോളിക്യുലർ സോളാർ തെർമൽ (MOST) എന്നായിരുന്നു ഈ സംവിധാനത്തിനു നല്‍കിയ പേര്. പിന്നീട് ഷാങ്ഹായ് ജിയാവോ ടോങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ശേഖരിച്ചുവച്ച ഊര്‍ജം പുനരുപയോഗിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് എത്തിയത്. 

ഈ കണ്ടെത്തലാണ് ഇപ്പോള്‍ ദ്രവ സൗരോര്‍ജ പാനലിന് പുത്തന്‍ ഊര്‍ജം നല്‍കിയിരിക്കുന്നത്. എംഒഎസ്ടി സംവിധാനത്തില്‍ ശേഖരിക്കുന്ന സൗരോര്‍ജം 18 വര്‍ഷം വരെ ഫലപ്രദമായി ശേഖരിച്ചുവയ്ക്കാനും ഇക്കാലത്തിനിടെ ആവശ്യമുള്ളപ്പോള്‍ വൈദ്യുതോര്‍ജമാക്കി മാറ്റാനും സാധിക്കുമെന്ന് ഗവേഷകര്‍ അറിയിച്ചു. 

പ്രത്യേക രീതിയില്‍ സജ്ജീകരിച്ച കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍ ആറ്റങ്ങളാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനം. സൂര്യപ്രകാശം ഇതില്‍ തട്ടുമ്പോള്‍ ഈ ആറ്റങ്ങളുടെ രൂപത്തില്‍ മാറ്റംവരികയും പുതിയ രീതിയിലേക്ക് മാറുകയും ചെയ്യുന്നു. ഈ സവിശേഷതയെയാണ് ഊര്‍ജമാക്കി മാറ്റാന്‍ സാധിക്കുന്നത്. സെല്‍ റിപ്പോര്‍ട്ട്‌സ് ഫിസിലിക്കല്‍ സയന്‍സ് ജേണലിലാണ് പഠനഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

തെര്‍മോ ഇലക്ട്രിക് ജനറേറ്ററുമായി സമ്പര്‍ക്കത്തിലാവുമ്പോള്‍ ദ്രവ സൗരോര്‍ജ പാനലില്‍ നിന്നും ഊര്‍ജം പുറത്തക്ക് വരികയും ചെയ്യുന്നു. വളരെ നേരിയ ചിപ്പാണ് തെര്‍മോ ഇലക്ട്രിക് ചിപ്പായി ഉപയോഗിക്കുന്നത്. സ്മാര്‍ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വേണ്ട ഊര്‍ജം നല്‍കാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്ന് ഗവേഷകസംഘത്തിലെ അംഗമായ സിഹാങ് വാങ് പറഞ്ഞു. ദ്രവ സൗരോര്‍ജ പാനലുകള്‍ വരുന്നതോടെ കൂടുതല്‍ പ്രായോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ദീര്‍ഘകാലത്തേക്ക് സൗരോര്‍ജം ഉപയോഗിക്കാനാകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.

English Summary: Scientists Have Developed Liquid Solar Energy System That Can Store Electricity For 18 Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA