വാഷിങ്ടനിലെ ചെഹലിസ് നഗരത്തിൽനിന്ന് യാക്കിമയിലേക്ക് ബിസിനസ് ആവശ്യത്തിനായി തന്റെ സ്വകാര്യവിമാനത്തിൽ പോവുകയായിരുന്നു വ്യവസായിയായ കെന്നത്ത് അർണോൾഡ്, 1947 ജൂൺ 24-ന്. മൗണ്ട് റെയ്നിയറിന് സമീപം തകർന്നുവീണ യുഎസ് മറൈൻ കോർ സി-46 ട്രാൻസ്പോർട്ട് വിമാനം കണ്ടെത്തുന്നവർക്ക് 5000 ഡോളർ സമ്മാനത്തുക പ്രഖ്യാപിച്ചത് അറിയാവുന്നതിനാലും സമയം ഉണ്ടായിരുന്നതിനാലും, തെളിഞ്ഞ ആകാശവും നേരിയ കാറ്റുമുള്ള ആ രാത്രിയിൽ തന്റെ യാത്രാമാർഗത്തിൽ ചെറിയ വ്യത്യാസം വരുത്തി പറക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് അവിശ്വസനീയമായ വേഗത്തിൽ പറക്കുന്ന, വലിയ തെളിച്ചത്തോടെയുള്ള ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടത്. ക്രമേണ വസ്തുക്കളുടെ എണ്ണം ഒൻപതായി. തന്റെ കയ്യിൽ ഉണ്ടായിരുന്ന പരിമിതമായ ഉപകരണങ്ങളുടെ സഹായത്തോടെ അർണോൾഡ് ഈ പറക്കുന്ന വസ്തുക്കളുടെ വേഗം തിട്ടപ്പെടുത്തി. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള വസ്തുക്കളുടെ വേഗം മണിക്കൂറിൽ 1200 മൈലിനടുത്തായി കണക്കാക്കിയ അർണോൾഡ്, അവ ‘വെള്ളത്തിൽ തെന്നിനീങ്ങുന്ന തളികകൾ പോലെ’ സഞ്ചരിച്ചുവെന്നും അവകാശപ്പെട്ടു. എന്നാൽ പിറ്റേന്നു പുറത്തിറങ്ങിയ പത്രറിപ്പോർട്ടിൽ, വസ്തുക്കൾ തളികകളുടെ ആകൃതിയിലാണ് എന്നാണു വന്നത്. മനുഷ്യരുടെ ഭാവനയെ ഏറെ സ്വാധീനിച്ച ‘പറക്കും തളിക’ എന്ന പ്രയോഗത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. അർണോൾഡ് കണ്ട കാഴ്ച മറ്റു പലരും കണ്ടിരുന്നു എന്നത് അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ വിശ്വാസ്യതയും വർധിപ്പിച്ചു. എന്താണ് പറക്കുംതളികകള്ക്കു പിന്നിലെ യാഥാർഥ്യം? സത്യം തേടി ഇപ്പോൾ നാസ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം ലക്ഷ്യം കാണുമോ? പറക്കുംതളികകളുടെയും അന്യഗ്രഹജീവികളുടെയും ‘ചരിത്രം’ പരിശോധിക്കുമ്പോൾ നമുക്കു മുന്നിൽ വ്യക്തമാകുന്നത് എന്താണ്? വിശദമാക്കുകയാണ് അധ്യാപകനും ശാസ്ത്ര പ്രചാരകനുമായ ഡോ.രതീഷ് കൃഷ്ണൻ..
Premium
നാം അയച്ച ആ സന്ദേശം അവർ കണ്ടുകാണുമോ? അജ്ഞാത ആകാശ പ്രതിഭാസം തേടി നാസയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.