ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-24 ബുധനാഴ്ച വിക്ഷേപിക്കും

gsat-24
SHARE

ബുധനാഴ്ച യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഏരിയൻസ്പേസ് ഇന്ത്യയുടെയും മലേഷ്യയുടെയും രണ്ട് വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. 10,863 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ ജൂൺ 22ന് ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയൻ 5 റോക്കറ്റിൽ വിക്ഷേപിക്കുമെന്ന് ഏരിയൻസ്പേസ് അറിയിച്ചു.

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്രോ) നിർമിച്ച ജിസാറ്റ്-24 ആണ് വിക്ഷേപിക്കുന്നത്. ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ആപ്ലിക്കേഷൻ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാൻ ഇന്ത്യ കവറേജുള്ള 4,180 കിലോഗ്രാം ഭാരമുള്ള 24-കു ബാൻഡ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണിത്.

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എന്റർപ്രൈസ് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്റെ മുഴുവൻ ശേഷിയും പാട്ടത്തിന് നൽകിയിട്ടുണ്ട്. ഏരിയൻസ്പേസ് ഭ്രമണപഥത്തിൽ എത്തിക്കുന്ന 25-ാമത്തെ ഇന്ത്യൻ ഉപഗ്രഹമായിരിക്കും ജിസാറ്റ്-24. 

ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ). രാജ്യാന്തര ബഹിരാകാശ വിപണിയിലെ അവസരങ്ങൾ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് ന്യൂ സ്പേസിന്റെ ചുമതല. ലോകത്ത് ഏറ്റവും ചുരുങ്ങിയ ചെലവിൽ റോക്കറ്റ് വിക്ഷേപണം നടത്തുന്ന രാജ്യമെന്ന പദവി എങ്ങനെ വരുമാനമാർഗമാക്കി മാറ്റാമെന്നാണ് ന്യൂ സ്പേസിനു മുന്നിലുള്ള വെല്ലുവിളി. ഉപഗ്രഹ സേവനം ആവശ്യമുള്ള ഒട്ടേറെ സ്വകാര്യസ്ഥാപനങ്ങളുമായി എൻഎസ്ഐഎൽ വാണിജ്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 

English Summary: Indian communication satellite to be launched by Arianespace on Wednesday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA