ഭൂമിയെ കൂടുതല്‍ ആവാസയോഗ്യമാക്കാന്‍ വ്യാഴം വിചാരിച്ചാല്‍ സാധിക്കും, എങ്ങനെ?

Earth Could Be Even More Habitable. We'd Just Need to Shift Jupiter's Orbit
Image Credit: Stock Lpa/Shutterstock
SHARE

ഈ പ്രപഞ്ചത്തില്‍ ജീവന്‍ സാധ്യമായ ഒരേയൊരു ഗോളം ഭൂമിയാണെന്നാണ് നമ്മുടെ അറിവ്. അതുകൊണ്ടുതന്നെ അന്യഗ്രഹ ജീവന്‍ തേടുമ്പോഴെല്ലാം നമ്മള്‍ ആ ഗ്രഹങ്ങള്‍ക്ക് ഭൂമിയോട് എത്രത്തോളം സാമ്യതയുണ്ടെന്ന കാര്യം കൂടി പരിഗണിക്കും. എന്നാല്‍ ഇപ്പോഴത്തെ ഭൂമിയെ കൂടുതല്‍ ആവാസയോഗ്യമാക്കാന്‍ വ്യാഴം വിചാരിച്ചാല്‍ സാധിക്കുമെന്നാണ് പുതിയ പഠനം. ഇതിനായി വ്യാഴത്തിന്റെ ഭ്രമണ പഥത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മാത്രം മതി. 

വ്യാഴത്തിന്റെ സ്ഥാനം ഇപ്പോഴത്തേതു തന്നെയായി തുടരുകയും അതിന്റെ ഭ്രമണപഥത്തില്‍ ചെറിയ മാറ്റം സംഭവിക്കുകയും ചെയ്താല്‍ അത് ഭൂമിയെ കൂടുതല്‍ ആവാസയോഗ്യമാക്കി മാറ്റുമെന്നാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്ലാനെറ്ററി സയന്റിസ്റ്റ് പാം വെര്‍വോര്‍ട്ട് പറയുന്നത്. ഈയൊരു പഠനവും കണ്ടെത്തലുകളുമെല്ലാം ഭാവിയില്‍ ആവാസയോഗ്യമായ ഗ്രഹങ്ങള്‍ നിര്‍ണയിക്കുന്ന കാര്യത്തിലും സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

നമ്മുടെ ക്ഷീരപഥത്തിന് പുറത്തുള്ള താരാപഥങ്ങളിലെ ഗ്രഹങ്ങളില്‍ എത്രത്തോളം ജീവനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കുമ്പോള്‍ പല കാര്യങ്ങളും ശാസ്ത്രജ്ഞര്‍ പരിഗണിക്കാറുണ്ട്. ഇതില്‍ പ്രധാന കാര്യം മാതൃനക്ഷത്രത്തില്‍ നിന്നും എത്ര ദൂരെയാണ് ഗ്രഹമുള്ളത് എന്നതാണ്. ഒരുപാട് ദൂരെയാണെങ്കില്‍ ജലം മഞ്ഞുകട്ടയായി മാറുകയും അടുത്താണെങ്കില്‍ ആവിയായി പോവുകയും ചെയ്യും. ഫലത്തില്‍ ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള അകലം പോലെയുള്ള മധ്യവര്‍ത്തി ഗ്രഹങ്ങളെയാണ് നമ്മള്‍ അന്യഗ്രഹ ജീവന്റെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

2019ല്‍ നടന്ന ഒരുപഠനത്തില്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തിലുണ്ടാവുന്ന വലിയ മാറ്റങ്ങള്‍ നമ്മുടെ ക്ഷീരപഥത്തെ തന്നെ അസ്ഥിരമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പഠനങ്ങളിലാണ് വ്യാഴത്തിന്റെ ഭ്രമണപഥത്തിനുണ്ടാവുന്ന ചെറിയ മാറ്റം ഭൂമിയിലെ ആവാസ വ്യവസ്ഥയെ കൂടുതല്‍ സഹായിക്കുമെന്ന കണ്ടെത്തലും വന്നിരിക്കുന്നത്. 

നിലവില്‍ ഏതാണ്ട് വൃത്താകൃതിയിലാണ് വ്യാഴത്തിന്റെ ഭ്രമണപഥം. ഇത് ചെറിയ തോതില്‍ അണ്ഡാകൃതിയിലേക്ക് മാറുകയാണെങ്കില്‍ ക്ഷീരപഥത്തിലെ മറ്റു ഗ്രഹങ്ങളെയെല്ലാം അത് വലിയ തോതില്‍ ബാധിക്കും. 

നമ്മുടെ കാര്യമെടുത്താല്‍ ഭൂമിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ സൂര്യനോട് അടുക്കുകയും ആവാസയോഗ്യമാവുകയും ചെയ്യും. ക്ഷീരപഥത്തിലെ മറ്റു ഗ്രഹങ്ങളുടെയെല്ലാം ആകെ ഭാരത്തിന്റെ രണ്ടര ഇരട്ടി ഭാരമുണ്ട് വ്യാഴമെന്ന പടുകൂറ്റന്‍ ഗ്രഹത്തിന്. അതുകൊണ്ടുതന്നെ വ്യാഴത്തിന് മറ്റു ഗ്രഹങ്ങളിലുള്ള സ്വാധീനം വളരെ വലുതും വസ്തുതയുമാണ്. 

അതേസമയം ഇതിനൊരു മറുവശം കൂടിയുണ്ട്. ഇനി വ്യാഴം സൂര്യനോട് കൂടുതല്‍ അടുത്ത ഭ്രമണപഥത്തിലേക്ക് വരികയാണെങ്കില്‍ നമ്മുടെ ആവാസവ്യവസ്ഥക്ക് ക്ഷീണമാകും. കാരണം വ്യാഴത്തിന് അങ്ങനെയൊരു മാറ്റമുണ്ടായാല്‍ ഭൂമിയുടെ അച്യുതണ്ട് കൂടുതല്‍ ചെരിയും. ഭൂമിയുടെ അച്യുതണ്ടിന്റെ ചരിവിന് നമ്മുടെ കാലാവസ്ഥയില്‍ വലിയ സ്വാധീനമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഞ്ഞു നിറയും. മാത്രമല്ല ഇപ്പോഴുള്ളതിന്റെ നാലിരട്ടി സമുദ്രം മഞ്ഞിലുറഞ്ഞു പോകുമെന്നും മുന്നറിയിപ്പുണ്ട്. ദ അസ്‌ട്രോണമിക്കല്‍ ജേണലിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Earth Could Be Even More Habitable. We'd Just Need to Shift Jupiter's Orbit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}