ADVERTISEMENT

യുക്രെയ്‌നെതിരായ യുദ്ധം നീളുന്ന സാഹചര്യത്തില്‍ അറ്റകൈ പ്രയോഗമായി റഷ്യ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അണുബോംബ് ഇട്ടാല്‍ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിന്റെ പട്ടികയുമായി അമേരിക്ക തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ മുന്നറിയിപ്പില്‍ ഏറ്റവും വിചിത്രമായി തോന്നുന്ന ഒന്നാണ് ആണവാക്രമണമുണ്ടായാല്‍ കണ്ടീഷണര്‍ ഉപയോഗിക്കരുതെന്നത്. എന്തുകൊണ്ടായിരിക്കും ആണവാക്രമണത്തിന്റെ സമയത്ത് കണ്ടീഷണര്‍ ഉപയോഗിക്കരുതെന്ന് പറയുന്നത് ?

 

വെറുതേയങ്ങ് കണ്ടീഷണര്‍ ഉപയോഗിക്കരുതെന്ന് പറയുകയല്ല. എന്തുകൊണ്ട് പാടില്ലെന്നതിന്റെ വിശദീകരണം കൂടി ഗവേഷകര്‍ നല്‍കുന്നുണ്ട്. ആണവബോംബ് സ്‌ഫോടനമുണ്ടായാല്‍ അന്തരീക്ഷത്തില്‍ റേഡിയോ ആക്ടീവ് കണങ്ങള്‍ നിറയും. ഇത് നമ്മുടെ ശരീരത്തില്‍ പറ്റിപ്പിടിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വേഗം വെള്ളത്തില്‍ കുളിക്കുക എന്നതാണ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെന്‍ഷന്‍ തന്നെയാണ് ആണവസ്‌ഫോടനത്തിന്റെ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നും വേഗം കുളിക്കണമെന്നും നിര്‍ദേശിക്കുന്നത്.

 

വെറുതേയങ്ങ് വെള്ളമൊഴിച്ച് കുളിക്കുകയല്ല മറിച്ച് ഷാംപുവോ സോപ്പോ ഉപയോഗിച്ച് വിശദമായി തന്നെ കുളിക്കണം. ശരീരത്തിലേയും മുടിയിലേയും എല്ലാത്തരം അഴുക്കും കഴുകി കളയാന്‍ ഷാംപൂ സഹായിക്കും. എന്നാല്‍ കണ്ടീഷണര്‍ ഒരിക്കലും ഉപയോഗിക്കരുത്. വെള്ളത്തേയും എണ്ണയേയും മുടിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ കണ്ടീഷണറില്‍ അടങ്ങിയിട്ടുണ്ട്.

 

ഷാംപു നിങ്ങളുടെ ജീവന്‍ രക്ഷിച്ചേക്കാം അതുപോലെ കണ്ടീഷണര്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്‌തേക്കാം. റേഡിയേഷന്‍ അന്തരീക്ഷത്തിലുള്ള സാഹചര്യത്തില്‍ കണ്ടീഷണര്‍ പരമാവധി ഉപയോഗിക്കരുതെന്നാണ് ഗവേഷകര്‍ നല്‍കുന്ന ഉപദേശം. കണ്ടീഷണര്‍ ഉപയോഗിച്ച നിങ്ങളുടെ തലമുടി റേഡിയോ ആക്ടീവ് വസ്തുക്കളെ ആകര്‍ഷിക്കുമെന്നതാണ് കണ്ടീഷണറെ അപകടകാരിയാക്കുന്നത്.

 

കണ്ടീഷണറുകളിലെല്ലാം കാറ്റിയോണിക് എന്ന വസ്തുവുണ്ട്. ഇവയ്ക്ക് പോസിറ്റീവ് ചാര്‍ജാണുള്ളത്. നമ്മുടെ മുടിയിഴകള്‍ക്ക് നെഗറ്റീവ് ചാര്‍ജാണ്. ഇതു രണ്ടും റേഡിയോ ആക്ടീവ് കണങ്ങളെ ആകര്‍ഷിക്കും. നമ്മുടെ കോശങ്ങള്‍ക്ക് അടക്കം നാശം വരുത്താന്‍ തക്ക ശേഷിയുള്ള റേഡിയോ ആക്ടീവ് കണങ്ങള്‍ അപകടകാരികളാണ.് ആണവസ്‌ഫോടനം നടന്ന സാഹചര്യത്തില്‍ കഴിയേണ്ടി വരുന്നവര്‍ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ കൈകൊണ്ട് തൊടരുതെന്നും നിര്‍ദേശമുണ്ട്.

 

English Summary: Don't use conditioner on your hair in event of nuclear war. Here's why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com