അതെന്താ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസാ ആർട്ടെമിസ് മിഷനിൽ മലയാളിയില്ലേ?

HIGHLIGHTS
  • ആർട്ടിമിസ് അനീഷ്; റെസലൂഷൻ 8k
aneesh-menon
അനീഷ് മേനോൻ
SHARE

തൃശൂർ∙ മനുഷ്യരാശിയെ വീണ്ടും ചന്ദ്രനിലിറക്കാൻ നാസ നടത്തിയ ആർട്ടിമിസ് മിഷനിലെ ഉപഗ്രഹം ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ നാസയുടെ വിക്ഷേപണത്തറയി‍ൽ നിന്നുള്ള ദൃശ്യങ്ങൾ 360 ഡിഗ്രിയിൽ നേരിട്ടെന്നതുപോലെ അനുഭവിക്കാൻ നാസ ഒരുക്കിയ 360 ഡിഗ്രി ദൃശ്യ ശ്രാവ്യവിരുന്നൊരുക്കിയ സംഘത്തിലൊരു മലയാളിയുണ്ട്; തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗറിൽ അനിഷ് മേനോൻ.

ടെൻത് ഡയമൻഷൻസ് എന്ന കമ്പനിയുടെ സഹ സാരഥിയും ചീഫ് ഇന്നവേറ്റീവ് ഓഫിസറുമാണ് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ അനീഷ് മേനോൻ. സോണി കമ്പനി സാമ്പത്തിക സഹകരണം നൽകിയിട്ടുള്ള ഈ കമ്പനിയുടെ ഭാഗമായ മീറ്റ്മോ ഡോട് ഐഒ (MeetMo.io) എന്ന സംരംഭം യുഎസിലെ ഫെലിക്സ് ആൻ‍ഡ് പോൾ സ്റ്റുഡിയോസും ഫ്ലൈറ്റ് ലൈൻ ഫിലിംസുമായി ചേർന്നാണ് സംപ്രേഷണ ദൗത്യം ഏറ്റെടുത്തത്. ആർട്ടിമിസ് ഉദ്യമത്തിന്റെ കാഴ്ചയും കേൾവിയും 8കെ റെസല്യൂഷൻ സ്ട്രീമിങ്ങിലൂടെയാണ് എൻകോഡ് ചെയ്താണ്. ഇതിനായി പ്രത്യേകം രൂപപ്പെടുത്തിയെടുത്ത 8കെ എൻകോഡർ ഹാർഡ്‌വെയർ സ്ട്രീമിങ് ടെക്നോളജി ബെംഗളൂരു ഇന്ദിരാനഗറിലെ സെറ്റിങ് അപ് ഓഫിസിലിരുന്ന് കൈകാര്യം ചെയ്തത് അനീഷ് ആണ്.

360-camera
മീറ്റ്മോയുടെ 360 ക്യാമറ കെന്നഡി സ്പേസ് സെന്ററിൽ നാസ ആർട്ടെമിസ് മിഷന്റെ വിക്ഷേപണത്തിനരികിൽ

അനീഷിന്റെ സംരംഭക പങ്കാളികളായ മൈക്കൽ മൻസൂറി (സിഇഒ), ജോഹാൻ റോമേറോ (സിടിഒ) എന്നിവർ കെന്നഡി സ്പേസ് സെന്ററിൽ വിക്ഷേപണത്തറയിൽ പലയിടത്തായി 360 ക്യാമറകൾ സ്ഥാപിച്ച് 8കെ ലൈവ് സംപ്രേഷണം യാഥാർഥ്യമാക്കി. ഇന്ന് ലോകത്ത് ലഭ്യമായ ഏറ്റവും വ്യക്തതയുള്ള റെക്കോർഡിങ് – സ്ട്രീമിങ് സംപ്രേഷണമായി ഇത്.

ഒരുക്കങ്ങളും കൗണ്ട്ഡൗണും റോക്കറ്റിന്റെ കുതിക്കലും മുതൽ ഭൂമിയുടെ ഭ്രമണപഥം വിടുന്നതു വരെയുള്ള ദൃശ്യം 360 വിർച്വൽ റിയാലിറ്റി സംവിധാനത്തിലൂടെ ലോകത്തെവിടെയുമിരുന്നു കാണാൻ നാസ ഒരുക്കിയ അവസരമായിരുന്നു ഇത്. കെന്നഡി സ്പേസ് സെന്ററിൽ നേരിട്ടു നിന്ന് കാണുന്ന കാഴ്ച, കേൾവി അനുഭവം. 8കെ റെസലൂഷനിൽ മീറ്റ്മോ നൽകിയ ഇൻപുട് ആണ് ശാസ്ത്രജ്ഞരുടെ എക്സ്പീരിയൻസ് സെന്ററുകളിലും പ്ലാനറ്റോറിയങ്ങളിലും സ്പേസ് എക്സ്പോറേഴ്സ് ഏജൻസി ഫെയ്സ്ബുക് ലൈവിലും വിർച്വൽ റിയാലിറ്റി കാഴ്ചയ്ക്കായി നൽകിയത്.

meetmo-office
മീറ്റ്മോയുടെ ലൊസാഞ്ചലസിലെ ഓഫിസ്

ബിഎസ്‌സി കംപ്യൂട്ടർസയൻസ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച അനീഷ് ഗൂഗിളിനെ ഗുരുവായി വരിച്ച് സ്വയം നേടിയെടുത്തതാണ് ഈ നേട്ടം. ചരിത്രത്തിന്റെ ഭാഗമാകുന്ന ആർട്ടിമിസ് ദൗത്യത്തിന്റെ ക്രെഡിറ്റ് ലിങ്കിൽ സിസ്റ്റം എൻജിനീയർ ആയി തന്റെ പേരും എഴുതിച്ചേർക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അനീഷ് മേനോൻ.

English Summary: NASA Artemis Mission, Malayali Aneesh menon, 8k Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA