ADVERTISEMENT

സിലിക്കൺ വാലി സ്റ്റാർട്ടപ്പ് തെറാനോസിലൂടെ നിക്ഷേപകരെ കബളിപ്പിച്ച കേസിൽ കമ്പനി മേധാവിയായിരുന്ന എലിസബത്ത് ഹോംസിനെ 11 വർഷം തടവിന് ശിക്ഷിച്ചു. ഗർഭിണിയായ എലിസബത്ത് അടുത്ത വർഷം ഏപ്രിൽ വരെ കീഴടങ്ങേണ്ടതില്ല. കലിഫോർണിയയിലെ സാൻ ജോസിലെ കോടതിയിൽ യുഎസ് ജില്ലാ ജഡ്ജി എഡ്വേർഡ് ഡേവിലയാണ് ശിക്ഷ വിധിച്ചത്.

∙ ആരാണ് എസിസബത്ത് ഹോംസ്?

 

അമേരിക്കയില്‍ ആരോഗ്യരംഗത്തെ പ്രമുഖ ടെക്നോളജി സ്ഥാപനമായിരുന്ന തെറാനോസിന്റെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവുമായിരുന്ന എലിസബത്ത് ഹോംസിന്റെ ജീവിതം വലിയൊരു ദുരന്ത കഥയാണ്. ഒരിക്കൽ ബിസിനസിലൂടെ 30,000 കോടി രൂപ വരെ സമ്പാദിച്ച എലിസബത്താണ് ഇപ്പോൾ ജയിലിലേക്ക് പോകുന്നത്. ഇതിനിടെ 6.3 ലക്ഷം ഡോളർ (ഏകദേശം 408 കോടി രൂപ) നഷ്ടപരിഹാരവും നൽകേണ്ടിവന്നിരുന്നു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് കമ്മീഷനാണ് പിഴ ഈടാക്കിയത്.

 

∙ എലിസബത്ത് ഹോംസിന് സംഭവിച്ചതെന്ത്?

 

19 വയസ്സില്‍ പഠനം പാതിവഴിക്ക് ഉപേക്ഷിച്ചാണ് എലിസബത്ത് രക്തപരിശോധനയ്ക്കായി തെറാനോസ് എന്ന ടെക്നോളജി കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ നല്ല അഭിപ്രായം നേടിയെടുക്കാന്‍ ഈ കമ്പനിയ്ക്ക് സാധിച്ചു. കുറഞ്ഞ ചെലവും മികച്ച റിസല്‍ട്ടും ഇവിടത്തെ പ്രത്യേകതകളായിരുന്നു. പ്രവര്‍ത്തന മികവും ആസ്തിയും പരിഗണിച്ച് 2015 ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി ഫോര്‍ച്ച്യൂണും ഫോബ്സും ഇവരെ തിരഞ്ഞെടുത്തു.

 

സിറിഞ്ച്, സൂചി ഇവയൊന്നും ഉപയോഗിക്കാതെ തന്നെ വിരല്‍തുമ്പില്‍ നിന്ന് തുള്ളി രക്തമെടുത്ത് ഏത് രോഗത്തിനുള്ള രക്തപരിശോധനയും നടത്താന്‍ തെറാനോസ് ലാബില്‍ സൗകര്യമുണ്ടായിരുന്നു. മറ്റിടങ്ങളില്‍ പരിശോധനയ്ക്കെടുക്കുന്ന രക്തത്തിന്റെ നൂറില്‍ ഒരു ശതമാനമോ ആയിരത്തില്‍ ഒരു ശതമാനമോ മാത്രമേ തെറാനോസ് ടെസ്റ്റുകള്‍ക്ക് ഉപയോഗിച്ചിരുന്നുള്ളു എന്ന് മാത്രമല്ല, പരിശോധന ഫലങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന പ്രത്യേകതയുമുണ്ടായിരുന്നു

 

എന്നാല്‍ രക്തം പരിശോധിക്കാന്‍ എത്തുന്നവര്‍ക്ക് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്ന ആരോപണം വന്നതോടെ ഫെഡറല്‍, സംസ്ഥാന ഏജന്‍സികളില്‍ നിന്ന് അന്വേഷണം നേരിട്ടു. ഇതോടെ കമ്പനി തകര്‍ച്ചയിലായി. സ്വകാര്യ നിക്ഷേപകര്‍ 900 കോടി ഡോളര്‍ മതിപ്പുവില കണക്കാക്കി വാങ്ങിയ ഓഹരികൾ 80 കോടി ഡോളര്‍ മൂല്യത്തിലേക്ക് കൂപ്പുകുത്തിയതോടെ വൻ പ്രതിസന്ധിയിലായി. ഇതോടെ കമ്പനിയില്‍ എലിസബത്ത് ഹോംസിന്റെ ഓഹരിയുടെ മൂല്യം പൂജ്യമായി. ഒരു സ്വകാര്യ കമ്പനിയായതിനാല്‍ രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങള്‍ കമ്പനി അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. എന്നിട്ടും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഊഹാപോഹങ്ങളുടെയും, റിപ്പോര്‍ട്ടുകളുടെയും മാത്രം അടിസ്ഥാനത്തിലുള്ളതാണെന്ന് തെറാനോസ് വക്താവ് ബ്രൂക്ക് ബുക്കാനന്‍ ആരോപിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം മേധാവിക്ക് 11 വർഷം തടവ് ശിക്ഷയും ലഭിച്ചു.

 

English Summary: Theranos Founder Elizabeth Holmes Jailed For 11 Years Over Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com