ADVERTISEMENT

നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാൽ കുത്തിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഒരു ചായക്കട. കടക്കാരന്റെ പേരു ചോദിച്ചപ്പോഴുണ്ട് രാമൻ കുട്ടിയെന്ന്! മലയാളിയുടെ കുടിയേറ്റക്കരുത്തിനെ വർണിക്കാനാണ് തികച്ചും സാങ്കൽപ്പികമായ ഈ കഥ. എന്നാൽ അടുത്ത വർഷം യാത്രയ്ക്കൊരുങ്ങുന്ന ഗഗൻയാനിലെ മെനു കാർഡ് വായിച്ചാൽ ആർക്കും സംശയം തോന്നും, സത്യത്തിൽ ചന്ദ്രനിലെ ചായക്കടക്കഥ ശരിയാണോ എന്ന്. രുചിയൂറുന്ന നാടൻ ഇന്ത്യൻ വിഭവങ്ങളാണ് ഗഗൻയാനിലെ സഞ്ചാരികൾക്കായി ഒരുക്കുന്നത്. ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ അൽപം മാംസവും ചോക്ലേറ്റുമാണ് കഴിച്ചത്. അതു പഴംകഥ. 35 തരം ഭക്ഷണമാണ് ഗഗൻയാൻ യാത്രക്കാരെ കാത്തിരിക്കുന്നത്. യാത്രക്കാരുടെ ഇഷ്ടം അനുസരിച്ച് 50 വിഭവങ്ങളിൽനിന്നു വേണ്ട മെനു തിരഞ്ഞെടുക്കാം. വെജിറ്റബിൾ പുലാവ്, ദാൽ മക്കാനി, ഷാഹി പനീർ, ചിക്കൻ കൊർമ തുടങ്ങിയവയാണ് വിഭവങ്ങൾ. ഭൂമിയിലേതു പോലെയല്ല, ബഹിരാകാശത്തു ഭക്ഷ്യ വസ്തുക്കൾ ഒരുക്കുകയെന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയുമെല്ലാം അവരുടെ ബഹിരാകാശ യാത്രികർക്ക് പ്രിയപ്പെട്ട ഭക്ഷണം ഒരുക്കുമ്പോൾ ഏറെ ശ്രദ്ധിക്കാറുണ്ട്. സമാനമായ ഒരുക്കമാണ് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷനും (ഐഎസ്‌ആർഒ) നടത്തുന്നത്. മെസൂരുവിലെ ഡിഫൻസ് ഫുഡ് റിസർച്ച് ലാബറട്ടറിയിലാണ് (ഡിഎഫ്ആർഎൽ) ഇന്ത്യൻ ബഹിരാകാശ യാത്രികർക്കു വേണ്ട ഭക്ഷണം ഒരുങ്ങുന്നത്. എന്താണ് ഇന്ത്യയുടെ ഗഗൻയാൻ? എന്തുകൊണ്ടാണ് ബഹിരാകാശ യാത്രികർക്കുള്ള ‘പാചകം’ ഗവേഷകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകുന്നത്? ഇന്ത്യൻ സ്പെഷൽ ഭക്ഷണം ഒരുക്കുന്നതിന് ഡിഎഫ്ആർഎൽ നേരിടുന്ന കടമ്പകൾ എന്തെല്ലാമാണ്?..

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com