ADVERTISEMENT

‘‘നിങ്ങൾക്ക് ആശയമുണ്ടോ, ധൈര്യമായി വരൂ, ഞങ്ങളുണ്ട് കൂടെ’’– പറയുന്നത് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ബഹിരാകാശ രംഗത്തേക്ക് പുത്തൻ സ്റ്റാർട്ടപ്പുകൾക്ക് കടന്നുവരാനുള്ള എല്ലാ സഹായങ്ങളുമായി ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ ഒപ്പമുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്റ്റാർട്ടപ് എന്നു കേൾക്കുമ്പോഴേ നാലോ അഞ്ചോ പേരുടെ ഐടി കമ്പനി എന്നോർത്ത് നെറ്റി ചുളിക്കാൻ വരട്ടെ, രാജ്യത്തിനുതന്നെ പ്രതീക്ഷ പകരുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ വരെയുണ്ട് ഇന്നത്തെ സ്റ്റാർട്ടപ് ലൈനപ്പിൽ. അടുത്തിടെ നടന്ന ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാർട്ടപ് എക്സ്പോയിൽ കണ്ടത് യുവാക്കളുടെ നവീന ആശയങ്ങൾ. ചർച്ചകളിലും നിറഞ്ഞു നിന്നത് യുവാക്കളും സ്റ്റാർട്ടപ്പും. അതിൽ തന്നെ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് എടുത്തു പറഞ്ഞതും, ഭാവിയിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും പോലെയുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യയിൽനിന്ന് ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയാണ്. എൻജിനീയറിങ് പഠനം കഴിഞ്ഞ് ജോലി എന്നു ചിന്തിച്ചിരുന്ന കാലത്തുനിന്നു മാറി ഇന്ത്യൻ യുവത്വം ബഹിരാകാശമാണിന്ന് സ്വപ്നം കാണുന്നത്. പല സ്റ്റാർട്ടപ്പുകളുടെയും പിന്നിൽ പ്രവർത്തിക്കുന്നവരുടെ പ്രായം ഇരുപതുകളിലാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ യുവത്വത്തിനു വേണ്ടി ഐഎസ്ആർഒ വാതിൽ തുറക്കുന്നത്? എന്തെല്ലാം സൗകര്യങ്ങളാണ് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഗവേഷണ സ്ഥാപനം സ്റ്റാർട്ടപ്പുകൾക്കായി നൽകുന്നത്? മികവു തെളിയിച്ച പ്രോജക്ടുകൾ ഏതെല്ലാമാണ്? സ്വകാര്യ മേഖലയ്ക്കും ഐഎസ്ആർഒ സൗകര്യമൊരുക്കുന്നത് എന്തിനാണ്? വിശദമായി പരിശോധിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com