അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഭൂമിക്ക് സൂര്യനെ നഷ്ടപ്പെടുമായിരുന്നു – പഠന റിപ്പോർട്ട്

A planet between Mars and Jupiter could wipe out Earth
Photo: NASA
SHARE

ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഒരു ഗ്രഹമുണ്ടായിരുന്നെങ്കില്‍ അത് ഭൂമിയുടെ അന്തകനായി മാറിയേനേ എന്ന് കണ്ടെത്തല്‍. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയത്. അസ്‌ട്രോഫിസിസിസ്റ്റായ സ്റ്റീഫന്‍ കെയ്‌നിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ ഫലം പ്ലാനെറ്ററി സയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

വാതക ഭീമന്മാരായ ഗ്രഹങ്ങള്‍ക്കും മറ്റു ഗ്രഹങ്ങള്‍ക്കും ഇടയില്‍ വലിയ തോതില്‍ അകലം കണ്ടുവരാറുണ്ട്. മറ്റു പല സൗരയൂഥങ്ങളിലും നമ്മുടെ ക്ഷീര പഥത്തിലേതു പോലെ ഗ്രഹങ്ങള്‍ക്കിടയില്‍ അകലമുണ്ടെങ്കില്‍ കൂടുതല്‍ ഗ്രഹങ്ങള്‍ കണ്ടു വരാറുണ്ട്. ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള അകലവും ശ്രദ്ധേയമാണ്. ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഈ പ്രദേശമാകെ ഛിന്നഗ്രഹങ്ങളാല്‍ നിറഞ്ഞിരിക്കുകയുമാണ്. നേരത്തേ സംഭവിച്ചിട്ടുള്ള കൂട്ടിയിടികളുടെ ശേഷിപ്പുകളാണ് ഈ ഛിന്നഗ്രഹങ്ങളുടെ അമിത സാന്നിധ്യമെന്നും കരുതപ്പെടുന്നു. 

പല പ്രപഞ്ച ശാസ്ത്രജ്ഞരും ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ മറ്റൊരു ഗ്രഹം കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന പ്രതീക്ഷ പോലും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥലം വെറുതേയങ്ങ് പാഴാക്കി കളയുന്ന സ്ഥലമല്ലെന്നും അങ്ങനെയൊരു ഗ്രഹമുണ്ടായിരുന്നെങ്കില്‍ ഭൂമിയും മറ്റു ഗ്രഹങ്ങളും ഇന്നു കാണുന്ന അവസ്ഥയിലുണ്ടാവില്ലെന്നുമാണ് സ്റ്റീഫന്‍ കേനിന്റെ നേതൃത്വത്തില്‍ നടന്ന പഠനം പറയുന്നത്. 

കംപ്യൂട്ടര്‍ മാതൃകകളുടെ സഹായത്തിലാണ് ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഒരു ഗ്രഹമുണ്ടായിരുന്നെങ്കില്‍ എന്ന സാധ്യതയെ ഗവേഷകര്‍ പരീക്ഷിച്ചത്. വ്യത്യസ്ത വലുപ്പത്തിലും ഭാരത്തിലുമുള്ള ഗ്രഹങ്ങള്‍ ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെയാവും സംഭവിക്കുകയെന്നാണ് കണക്കുകൂട്ടിയത്. ഒടുവില്‍ അങ്ങനെയൊരു ഗ്രഹം ഇല്ലാത്തതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നതെന്ന തീര്‍പ്പിലേക്കാണ് അവര്‍ എത്തിയത്. 

നമ്മുടെ ക്ഷീരപഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് 318 ഭൂമിയുടെ ഭാരമുണ്ട്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ ഗുരുത്വ ബലമെന്നത് ക്ഷീരപഥത്തിലെ മറ്റു ഗ്രഹങ്ങളെയെല്ലാം ബാധിക്കാന്‍ ശേഷിയുള്ളത്രയും വലുതാണ്. ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഭൂമിയോളം വലുപ്പമുള്ള ഒരു ഗ്രഹമുണ്ടായിരുന്നെങ്കില്‍ ബുധനും ശുക്രനും ഭൂമിയുമെല്ലാം സൗരയൂഥത്തിന് വെളിയിലേക്ക് പോകുമായിരുന്നു. യുറാനസിന്റേയും നെപ്റ്റിയൂണിന്റേയുമെല്ലാം ഭ്രമണപഥങ്ങളെ അത് മാറ്റിമറിക്കുകയും കാലാന്തരത്തില്‍ അവയേയും വിദൂര പ്രപഞ്ചത്തിലേക്ക് തെറിപ്പിക്കുകയും ചെയ്യും. 

ചുരുക്കത്തില്‍ ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ ഭൂമിയോളം പോന്ന ഒരു ഗ്രഹമുണ്ടായിരുന്നെങ്കില്‍ ഭൂമിയോ ഭൂമിയില്‍ ജീവനോ ഉണ്ടാകുമായിരുന്നില്ല. ചൊവ്വക്കും വ്യാഴത്തിനുമിടയിലെ സാങ്കല്‍പിക ഗ്രഹത്തിന്റെ ഭാരം കുറച്ചു കൊണ്ടുവന്നപ്പോള്‍ ഈ ഗ്രഹം നീണ്ടകാലത്തേക്ക് സുസ്ഥിരമായി നിലനില്‍ക്കാനുള്ള സാധ്യതയും വര്‍ധിച്ചു. എന്നാല്‍ വൈകാതെ ഏതെങ്കിലും ദിശയിലേക്ക് അധികമായി ഈ ഗ്രഹം നീങ്ങുകയും കൂട്ടിയിടികള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് മറ്റു ഗ്രഹങ്ങളുടെ സ്വാധീനവും സംഭാവനകളും വിലകുറച്ചു കാണാനാവില്ലെന്ന് തെളിയിക്കുകയാണ് ഈ പഠനം. 

English Summary: A planet between Mars and Jupiter could wipe out Earth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS