ADVERTISEMENT

ഭൂമിയെപ്പോലെ ജീവയോഗ്യമായ മറ്റൊരു ഗ്രഹം... ഇങ്ങനെയൊരു ഗ്രഹമുണ്ടെങ്കിൽ അതു കണ്ടെത്തുകയെന്നുള്ളത് ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. എർത് 2.0 എന്നാണ് ഈ ആശയത്തിനു പേര്. ഇത്തരമൊരു ഗ്രഹമായി പരിഗണിക്കാൻ പ്രപഞ്ചത്തിലെ വിവിധയിടങ്ങളിലെ ഗ്രഹങ്ങളെ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ തെളിവുകളൊന്നും വന്നില്ല. ഇപ്പോഴിതാ ഭൂമിയിൽ നിന്ന് 12 പ്രകാശവർഷമകലെയുള്ള ഒരു ഗ്രഹത്തിൽ നിന്ന് തുടരെത്തുടരെ വികിരണങ്ങൾ ലഭിക്കുന്നതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരിക്കുകയാണ്. 

 

വൈസെഡ് സെറ്റി ബി എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. പ്രകാശവർഷം പ്രാപഞ്ചിക ദൂരത്തിന്റെ അളവാണ്. ഒരു മേഖലയിൽ നിന്ന് മറ്റൊരു മേഖലയിലേക്ക് പ്രകാശം സഞ്ചരിക്കാൻ ഒരു വർഷമെടുത്താൽ ഈ മേഖലകൾ തമ്മിലുള്ള ദൂരം ഒരു പ്രകാശവർഷമെന്ന് പറയാം. ഇത്രയും അകലെയുള്ള ഗ്രഹമായിട്ടും വികിരണങ്ങൾ ശക്തമായാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.‌ ഇതാണ് കൗതുകം കൂട്ടുന്ന സംഗതിയും.

Read more at:  പൂര്‍ണ ചന്ദ്രനുദിക്കുന്ന ദിവസങ്ങളിൽ ആത്മഹത്യകള്‍ കൂടി, കാരണമെന്ത്?

വൈസെഡ് സെറ്റി ബിക്ക് സ്വന്തമായി ഒരു കാന്തികമണ്ഡലമുള്ളതിന്റെ തെളിവാണ് ഈ വികിരണങ്ങളെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിക്ക് ശക്തമായ ഒരു കാന്തികമണ്ഡലമുണ്ട്. ഭൂമിയിലെ ജീവൻ നിലനിൽക്കുന്നതിലും അതിന്റെ പരിപാലനത്തിലും ഈ കാന്തിക മണ്ഡലം നിർണായകമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്. സൂര്യനിൽ നിന്നു വരുന്ന അമിതോർജമുള്ള വികിരണങ്ങളെയും പ്ലാസ്മയെയുമൊക്കെ വഴിതിരിച്ചുവിട്ട് നമ്മുടെ അന്തരീക്ഷത്തെ സംരക്ഷിക്കുന്നത് ഭൂമിയുടെ കാന്തികമണ്ഡലമാണ്.

 

അതു പോലെ തന്നെ ഒരു പക്ഷേ ഈ ഗ്രഹം ജീവയോഗ്യമായിരിക്കാമെന്നതിന്റെ തെളിവാണ് ഈ കാന്തികമണ്ഡലമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. യുഎസിൽ സ്ഥിതി ചെയ്യുന്ന വമ്പൻ ടെലിസ്കോപ് ശൃംഖലയായ കാൾ ജി ജാൻസ്കി അരേയിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ പഠനത്തിനു വിധേയമാക്കിയത്. പഠനഫലങ്ങൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു. ആകാശഗംഗയിലെ സീറ്റസ് എന്ന നക്ഷത്രക്കൂട്ടത്തിലാണ് സെറ്റി സ്ഥിതി ചെയ്യുന്നത്. 2017ലാണ് ഇതു കണ്ടെത്തിയത്. ഭൂമിയുടെ 70 ശതമാനം പിണ്ഡമുണ്ട് ഈ ഗ്രഹത്തിന്. പൊതുവെ പാറനിറഞ്ഞ ഗ്രഹമാണ് ഇത്.

 

English Summary: Earth 2.0? Repeating signal coming from rocky planet raises hopes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com