ADVERTISEMENT

നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രം വൈറലായി. തുറന്ന പുസ്തകത്തിന്റെ ആകൃതിയിൽ കാണപ്പെട്ട ഒരു പാറായായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. ടെറ ഫൈർമി എന്നാണ് ശാസ്ത്രജ്ഞർ ഈ പാറയ്ക്കു നൽകിയിരിക്കുന്ന പേര്. 2.5 സെന്റിമീറ്റർ വീതിയുള്ള ഒരു ചെറിയ പാറയാണ് ഇത്.

2011 നവംബർ 26നു യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറാലിൽ നിന്നു വിക്ഷേപിക്കപ്പെട്ട റോവർ ദൗത്യമായ ക്യൂരിയോസിറ്റി 2012 ഓഗസ്റ്റ് ആറിനാണ് ചൊവ്വയിലെ ഗേൽ ക്രേറ്റർ മേഖലയിൽ ഇറങ്ങിയത്. 3 മീറ്റർ നീളവും 900 കിലോ ഭാരവുമുള്ള ക്യൂരിയോസിറ്റി, ചൊവ്വയിൽ ഇതുവരെ ഇറങ്ങിയിടുള്ളതിൽ ഏറ്റവും ഭാരമേറിയ റോവറാണ്. ആദിമകാലത്ത് ചൊവ്വയിൽ ജീവൻ നിലനിന്നിരിക്കാമെന്ന സാധ്യത മുന്നോട്ടു വയ്ക്കപ്പെട്ടത് ഈ റോവർ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പെഴ്സിവീയറൻസ് എന്ന മറ്റൊരു നാസാറോവറും  ചൊവ്വയുടെ ജെസീറോ ക്രേറ്റർ മേഖലയിൽ രഹസ്യങ്ങൾ തിരയുന്നുണ്ട്.

തന്റെ റോബട്ടിക് കൈയുടെ അറ്റത്തുള്ള മാഴ്സ് ഹാൻഡ് ലെൻസ് ഇമേജർ ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി ചിത്രം പകർത്തിയിരിക്കുന്നത്. ചൊവ്വയിൽ റോവർ എത്തിയിട്ട് ഇതിനോടകം 3800 ദിനങ്ങൾ പിന്നിട്ടു. വളരെ പ്രത്യേകതയുള്ള പാറകളുടെ ചിത്രങ്ങൾ ചൊവ്വയിൽ നിന്ന് നേരത്തെയും അയയ്ക്കപ്പെട്ടിട്ടുണ്ട്. ആദിമകാലത്ത് പല പാറകൾക്കിടയിലൂടെയും ഇവിടെ വെള്ളം ഒഴുകിയിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഗ്രഹത്തിലുണ്ടായ ശക്തിയേറിയ മണൽക്കാറ്റുകൾ ഇത്തരം വിചിത്രഘടനകളുള്ള പാറകൾ സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. കലിഫോർണയിയിലെ പസദേനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് ക്യൂരിയോസിറ്റി ദൗത്യത്തിനു നേതൃത്വം നൽകുന്നത്.

English Summary: Book-Shaped Rock Found On Mars By NASA's Curiosity Rover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com