ADVERTISEMENT

ദക്ഷിണ കൊറിയയിലെ ഇന്ത്യൻ എംബസി ദിവസങ്ങൾക്ക് മുൻപ് കൗതുകകരമായ ഒരു കാര്യം ട്വീറ്റ് ചെയ്തു. ചന്ദ്രയാൻ 3 ദൗത്യത്തിനൊപ്പമുണ്ടായിരുന്ന വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയ ശിവശക്തി പോയിന്‌റിന്‌റെ ഉപഗ്രഹചിത്രമാണ് ഇത്. ചന്ദ്രന്‌റെ ദക്ഷിണധ്രുവമേഖലയിൽ നിന്ന് ദക്ഷിണ കൊറിയയുടെ ഡനൂറി എന്ന ഓർബിറ്ററാണ് ഈ ചിത്രമെടുത്തത്. ചിത്രത്തിലെ അനേകം ബിന്ദുക്കളിൽ ശിവശക്തി പോയിന്‌റുമുണ്ട്. എംബസി ഇത് കൃത്യമായി അടയാളപ്പെടുത്തിയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

 

ദക്ഷിണ കൊറിയയുടെ ശാസ്ത്ര മന്ത്രാലയവും ഈ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ചന്ദ്രന്‌റെ ദക്ഷിണധ്രുവമേഖലയിൽ ആദ്യമായി ലാൻഡിങ് സാധ്യമാക്കിയതിന് ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്‌റെ പോസ്റ്റ്. ഓഗസ്റ്റ് 28നാണ് ഡനൂറി ചിത്രങ്ങൾ പകർത്തിയതെന്നും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.


ജൂലൈ 14നാണ് ചന്ദ്രയാൻ 3 ദൗത്യവും വഹിച്ച് എൽവിഎം റോക്കറ്റ് സതീഷ് ധവാൻ സ്‌പേസ് സെന്‌ററിൽ നിന്നും പറന്നുയർന്നത്. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്‌റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ദൗത്യത്തിന്‌റെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളുമായി വേർപെട്ടു. ഓഗസ്റ്റ് 23ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി.


കൊറിയ പാഥ്‌ഫൈൻഡർ ലൂണാർ ഓർബിറ്റർ എന്നും പേരുള്ള ഡനൂറി ദക്ഷിണ കൊറിയയുടെ ആദ്യ ലൂണാർ ഓർബിറ്ററാണ്.ചന്ദ്രനിലെ ഖര ഐസ്, ഹീലിയം 3, യുറേനിയം, സിലിക്കൺ, അലൂമിനിയം തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യം നിർണയിക്കലാണ് ദൗത്യത്തിന്‌റെ പ്രധാന ലക്ഷ്യം.

 

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഡനൂറി വിക്ഷേപിക്കപ്പെട്ടത്. ഭൗമനിരപ്പിൽ നിന്ന് 100 കിലോമീറ്റർ പൊക്കത്തിൽ നിൽക്കുന്ന ഉപഗ്രഹം 2025 ഡിസംബർ വരെ പ്രവർത്തിക്കുമെന്നാണ് കൊറിയൻ അധികൃതർ അറിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT