മൂന്നുവീതം വിരലുകളുള്ള 'ഏലിയൻ' മൃതദേഹം , ആയിരം വർഷം പഴക്കം!; ഞെട്ടിച്ചു വെളിപ്പെ‌ടുത്തൽ, പക്ഷേ...

alien-1 - 1
മെക്‌സിക്കോ സിറ്റിയിലെ സാൻ ലസാരോ ലെജിസ്ലേറ്റീവ് പാലസിവെ UFO ബ്രീഫിങിൽ 'മനുഷ്യേതര' ജീവിയുടെയെന്നു അവകാശപ്പെടുന്ന അവശിഷ്ടങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. REUTERS/Henry Romero
SHARE

അന്യഗ്രഹ ജീവികളെപ്പറ്റി പറയുമ്പോൾ ശാസ്ത്രലോകം രണ്ടു തട്ടിലാകും. കാരണം അന്യഗ്രഹ ജീവികളുണ്ടെന്ന അവകാശ വാദവുമായി നാസ ഗവേഷകർ പോലും മുന്നോട്ടു വരാറുണ്ട്.  പക്ഷേ ഇതുവരെ വിശ്വസനീയമായ തെളിവുകളൊന്നും ലോകത്തിനു മുൻപിൽ വന്നിട്ടില്ലെന്ന വാദം ഒരു വിഭാഗവും ഉയർത്തുന്നു, എന്നാൽ അന്യഗ്രഹ ജീവികളുടേത് എന്ന അവകാശവാദവുമായി ഇതാ രണ്ട് മൃതദേഹങ്ങള്‍ മെക്‌സിക്കോ കോണ്‍ഗ്രസിനു മുമ്പില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എന്താണ് കൈകാലുകളിൽ 3 വിരലുകളുള്ള, സിനിമകളെ അനുസ്മരിപ്പിക്കുന്ന വിചിത്ര രൂപങ്ങളുള്ള ഇവയുടെ രഹസ്യം.

 രണ്ടു ചെറിയ ഏലിയൻ  ശരീരങ്ങളാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ടു അവിടെ കൂടിയ എല്ലാവരുടെയും മുന്നില്‍ അനാവരണം ചെയ്തത്. പെറുവിലെ കസ്‌കോയില്‍ (Cusco) നിന്ന് ആയിരം വര്‍ഷം മുമ്പ് ലഭിച്ചതാണിവയെന്നു  ചടങ്ങ് സംഘടിപ്പിച്ചവര്‍ അവകാശപ്പെട്ടു. പത്രപ്രവര്‍ത്തകനും പറക്കുതളികകളെക്കുറിച്ചു പഠിക്കുന്ന ആളുമായ ജെയ്മി മൗസന്‍ (Jaime Maussan)എന്ന വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. 

alien-2 - 1

സാന്‍ ലാസറോ ലെജിസ്ലേറ്റിവ് പാലസില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം സംസാരിച്ച മൗസന്‍ പറഞ്ഞത് ഈ മാതൃകള്‍ ഭൂമിയിലെ പരിണാമ പ്രക്രീയയുടെ ഭാഗമല്ലെന്നാണ്. പക്ഷേ ഇതു പറക്കും തളികള്‍ പോലെയുള്ള അന്യഗ്രഹ വാഹനങ്ങള്‍ തകര്‍ന്നു ലഭിച്ചവയുമല്ല. ഇവ കടല്‍ക്കളകളുടെ (algae)ഖനികളില്‍ നിന്ന് ലഭിച്ചവയും പിന്നീട് ഫോസിലായി സംരക്ഷിച്ചവയുമാണ്.  അമേരിക്കയില്‍ ഇത്തരം ഒരു സമ്മേളനം നടത്തിയിട്ട് ആഴ്ചകള്‍ക്കുളളിലാണ് പുതിയ അവകാശവാദം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഈ സ്‌പെസിമെന്‍ ഓട്ടോണമസ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോ (യുനാം) വിശകലനം ചെയ്ത് ഇവയില്‍ നിന്ന് ഡിഎന്‍എ ശേഖരിച്ചു എന്നും മൗസന്‍ അവകാശപ്പെട്ടു.  ഈ കൊച്ചു ശരീരങ്ങളില്‍ ധാരാളമായി മണല്‍ പോലെയുള്ള വസ്തു കണാന്‍ സാധിക്കുന്നത് അസാധാരണ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

alien-4 - 1

മൗസനെ വിശ്വസിക്കാമോ?

യുഎഫോളജിസ്റ്റെന്നു അവകാശപ്പെടുന്ന ഒരു മെക്സിക്കൻ പത്രപ്രവർത്തകനാണ് ജെയ്മി മൗസന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്യഗ്രഹ ജീവികളുടെ 'ശരീരങ്ങള്‍' എന്ന  അവകാശവാദവുമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മൗസന്‍ 2017ല്‍ പെറുവില്‍ നിന്നു ലഭിച്ച 5 മമ്മികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവ അന്യഗ്രഹജീവികളുടേതാണെന്നു പറഞ്ഞാണ് പ്രദര്‍ശിപ്പിച്ചത്. ഇത് പിന്നീട് ശാസ്ത്രലോകം പൊളിച്ചടുക്കിയിരുന്നു. പിന്നീടൊരിക്കല്‍ നീളമുള്ള തലയോട്ടിയുള്ള മമ്മികളെ പെറുവില്‍ നിന്നു കിട്ടിയെന്നു പറഞ്ഞും മൗസന്‍ എത്തിയിരുന്നു. ഇതും അന്യഗ്രഹ ജീവികളുടേത് ആണെന്നു പറഞ്ഞാണ് പ്രദര്‍ശിപ്പിച്ചത്. ഇതും തെറ്റാണെന്നു പിന്നീട് ഗവേഷകര്‍ തെളിയിച്ചിരുന്നു. പക്ഷേ ഇത്തവണ  സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് മൗസന്റെ അവകാശവാദം. ഇതു തെറ്റാണെന്നു തെളിഞ്ഞാൽ മൗസനെ സ്വന്തം വാക്കുകൾ അപകടത്തിലാക്കിയേക്കാം.

'ഈ മഹാപ്രപഞ്ചത്തില്‍ നമ്മള്‍ മാത്രമല്ല ഉള്ളത്'

മനുഷ്യരുടേതല്ലാത്ത ടെക്‌നോളജിയെക്കുറിച്ചും അസ്തിത്വങ്ങളെക്കുറിച്ചും പൊതുജനത്തിന് അറിയാനുള്ള അവകാശമുണ്ടെന്ന്, മൗസന്‍ പറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്ന വിഷയങ്ങളല്ല ഇതെന്നും മറിച്ച് അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്ന കാര്യങ്ങളാണു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാപ്രപഞ്ചത്തില്‍ നമ്മള്‍ മാത്രമല്ല ഉള്ളത് ആ യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണമെന്നും മൗസന്‍ പ്രതികരിച്ചു. 

അമേരിക്കയിലും അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പല അവകാശവാദങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മൗസനൊപ്പം, അമേരിക്കന്‍ നേവിയുടെ മുന്‍ പൈലറ്റ് ലെഫ്റ്റനന്റ് റയന്‍ ഗ്രേവ്‌സും, ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അസ്‌ട്രോഫിസിസിറ്റ് ആയ ആവി ലോബും എത്തിയിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പില്‍ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് തെളിവു നല്‍കിയവരില്‍ ഒരാളാണ് ഗ്രേവ്‌സ്. 

സൗരയൂഥത്തിനു വെളിയില്‍ നിന്ന് എത്തിയതെന്നു കരുതുന്ന ഒരു ഉല്‍ക്കയില്‍ നിന്നു ശേഖരിച്ച സെഫെറ്യൂളുകളെക്കുറിച്ചുള്ള (spherule) താന്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് പ്രൊഫ. ലോബ് പങ്കുവച്ചത്. നമ്മള്‍ മാത്രമെ പ്രപഞ്ചത്തിലുള്ളു എന്ന അവകാശവാദം ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം മെക്‌സിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ സംസാരിക്കവെ പറഞ്ഞു. മനുഷ്യര്‍ ഉണ്ടാകുന്നതിനു മുമ്പു തന്നെ ഇത്തരത്തിലുള്ള ജീവികള്‍ഭൂമിയില്‍ ഉണ്ടായിരുന്നിരിക്കാം എന്നും മെക്‌സിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

alien-3 - 1

 

ഭൂമിയുടെ ഭ്രമണപഥത്തെ ഉരസി കടന്നു പോയ ഔമുവാമുവ

സിഗരറ്റിന്റെ ആകൃതിയില്‍ 2017ല്‍  ഭൂമിയുടെ ഭ്രമണപഥത്തെ ഉരസി കടന്നു പോയ ഔമുവാമുവ (OUMUAMUA)എന്ന നീളൻ പാറക്കഷ്ണം അന്യഗ്രഹ ജീവികൾ  ഉണ്ടാക്കിവിട്ട വസ്തു ആയിരിക്കാം എന്നും ലോബ് പറഞ്ഞു. 2017 ഒക്ടോബറിൽ ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശ്ശാസ്ത്രഗവേഷകനായ റോബർട്ട് വെറിക് ആണ് ഈ വസ്തുവിനെ കണ്ടെത്തിയത്.

വ്യക്തമായ ധാരണയില്ലാത്ത പല പ്രതിഭാസങ്ങളും ആകാശത്തു കാണാം. ഇവയെ അണ്‍ഐഡന്റിഫൈഡ് ഏറിയല്‍ ഫെനോമിന (യുഎപി) എന്നാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള പലതും കണ്ടു എന്ന് സൈനികര്‍ അടക്കം അവകാശപ്പെട്ടിട്ടുണ്ട്. 

യുഎപി ഉണ്ട് എന്ന് ശാസ്ത്ര-രാഷ്ട്രീയ സമൂഹത്തിലുള്ള നിരവധി പേര്‍വിശ്വസിക്കുന്നു. എന്നാല്‍, ഇവ എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഏകകണ്ഠമായ അഭിപ്രായമില്ല. അമേരിക്കന്‍ കോണ്‍ഗ്രസിലെ ടിം ബുര്‍ചെറ്റിനെ പോലെയുളളവര്‍ ഇത് അന്യഗ്രഹവാസികളുമായി ബന്ധമുളളവയാണെന്നു പറയുന്നു. എന്നാല്‍, ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് അത്ക്ലാസിഫൈഡ് സൈനിക ഓപ്പറേഷന്‍സിന്റെ ഫലമായി കാണപ്പെടുന്നവയാണെന്നാണ്. 

അമേരിക്കയിലും ഇത്തരം അവകാശവാദങ്ങള്‍ പെരുകുകയാണ്

മനുഷ്യരുടേതല്ലാത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് അമേരിക്കന്‍ ഗവണ്‍മെന്റിന് 1930കള്‍ മുതല്‍ ഇറിവുണ്ടായിരുന്നിരിക്കണം എന്നാണ് അമേരിക്കക്കാരനായ റിട്ട. മേജര്‍ ഡേവിഡ് ഗ്രൂസ്ച് പ്രതികരിച്ചത്. എന്നാല്‍, ഇവയെക്കുറിച്ചൊക്കെ വിശദമായ അന്വേഷണംതന്നെയാണ് വേണ്ടതെന്ന് ശാസ്ത്ര സമൂഹം ആവശ്യപ്പെടുന്നു. അന്യഗ്രഹ ജീവികളുടേതെന്ന് അവകാശപ്പെട്ട് മെക്‌സിക്കന്‍ കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ച ശരീരങ്ങളെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്തിയ ശേഷം മാത്രം തീര്‍പ്പു കല്‍പ്പിക്കണമെന്നും പല ഗവേഷകരും ആവശ്യപ്പെടുന്നു. 

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS