ADVERTISEMENT

2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു.  60 ലക്ഷം ടൺ ടിഎ‍ൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് വിലയിരുത്തലുണ്ട്. ഈ വിസ്ഫോടനം ഇത്രയും തീവ്രമായതെന്താണെന്ന് ഗവേഷകർ നിരന്തരമായി അന്വേഷിച്ചിരുന്നു. അഗ്നിപർവതത്തിൽ നിന്നുള്ള മാഗ്മയും കടൽജലവും തമ്മിലുള്ള പ്രവർത്തനമാകാം ഇതിനു വഴിവച്ചതെന്നാണ് പൊതുവെ കരുതിയിരുന്നത്.എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച് പുതിയ ഗവേഷണം പുറത്തുവന്നിരിക്കുകയാണ്.

(Photo: Twitter/ @realmdlykins)
(Photo: Twitter/ @realmdlykins)

പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമാണ് ടോംഗ.ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണുപൊട്ടിത്തെറിച്ചത്.  30 വർഷത്തിനിടെ ആദ്യമായിരുന്നു ഇത്രയും വലിയൊരു പൊട്ടിത്തെറി . യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ കടലാക്രമണഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു.ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളിൽ ദുരന്തം വൻ നാശനഷ്ടങ്ങൾക്ക് ഇടവരുത്തി.

പർവതത്തിനുള്ളിൽ വാതകങ്ങൾ നിറഞ്ഞ് മർദ്ദം കൂടിക്കൂടി വന്ന് മൂടിപ്പൊട്ടിത്തെറിക്കുന്നതു പോലെ പുറത്തേക്കു തെറിച്ചതാണ് ദുരന്തത്തിനു കാരണമായതെന്ന് പുതിയ ഗവേഷണം പറയുന്നു. ലോകം ചുറ്റി സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിനും വിസ്ഫോടനം വഴിയൊരുക്കി.അഗ്നിപർവത വിസ്ഫോടനത്തിന്റെ തുടർപ്രതിഭാസമെന്ന നിലയിൽ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

Image Credit: Wulkany Swiata/Twitter
Image Credit: Wulkany Swiata/Twitter

അഗ്നിപർവത വിസ്ഫോടനത്തിന്റെ ചാരം 50 കിലോമീറ്ററുകളോളം ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നിൽക്കുകയും ചെയ്തു. ഈ ചാരത്തിൽ സൾഫേറ്റ് കലർന്നിരുന്നു. ഇതോടൊപ്പം തന്നെ വിവിധ ലവണാംശവും നീരാവിയും സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലെത്തി.  ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്.കേവലം ഒരുലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ.

പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന അഗ്നിപർവതമേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്.  അഗ്നിപർവത ചാരം പരിസ്ഥിതിയിൽ കലർന്നതിനാൽ ശുദ്ധജല ദൗർലഭ്യതയും കോളറ, ഡയേറിയ, ത്വക്, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ സാധ്യതയും ടോംഗയിൽ ഉയർന്നു.ടോംഗയിലെ സസ്യങ്ങളുടെ ഇലകൾ അഗ്നിപർവത ചാരത്താൽ പച്ചനിറം മാറി ബ്രൗൺ നിറത്തിലായി. 

പത്തു ലക്ഷത്തോളം സമുദ്രാന്തര അഗ്നിപർവതങ്ങൾ സമുദ്രങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ലോകത്ത് നടക്കുന്ന അഗ്നിപർവത വിസ്ഫോടനങ്ങളിൽ മൂന്നിലൊന്നും ഇവയിലാണത്രേ നടക്കുന്നത്. എന്നാൽ ജനവാസമേഖലകളിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നതിനാൽ പലതും അറിയപ്പെടാതെ പോകുകയാണ് പതിവ്.

English Summary:

Tonga volcanic eruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com