ADVERTISEMENT

റോമൻ ചരിത്രത്തിലെ ദാരുണമായ ഒരേടാണ് വെസൂവിയസ് ദുരന്തം. റോമൻ മേഖലയിൽ സ്ഥിതി ചെയ്ത വെസൂവിയസ് എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചത് ഒരു വലിയ ദുരന്തത്തിനു വഴി വച്ചു. പോംപെ, ഹെർക്കുലീനിയം എന്ന സമീപമേഖലയിലെ മഹാനഗരങ്ങൾ പൂർണമായി നശിച്ചു. ഇവിടങ്ങളിലെ നിവാസികളെല്ലാവരും ദുരന്തത്തിൽ കൊല്ലപ്പെട്ടെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഡോക്ടർ ഹൂ, ലോകി തുടങ്ങിയ പ്രശസ്ത സീരീസുകളിലും ഇങ്ങനെയുള്ള രംഗങ്ങളുണ്ട്.എന്നാൽ ഇതു സത്യമല്ല. ഭൂരിഭാഗം പേരും രക്ഷപ്പെടുകയാണുണ്ടായതത്രെ.

റോമൻ രേഖകളിൽ വലിയ തിരച്ചിൽ 

ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ആളുകളെ തേടി ഗവേഷകർ റോമൻ രേഖകളിൽ വലിയ തിരച്ചിൽ നടത്തി. പോംപെയിലും ഹെർക്കുലീനിയത്തിലും മാത്രമുള്ള ആളുകളുടെ പേരുകൾ പിൽക്കാലത്തെ രേഖകളിലുണ്ടോയെന്നാണ് ഇവർ ബുദ്ധിപരമായി നോക്കിയത്. ആശ്ചര്യമെന്നു പറയട്ടെ. തൊട്ടടുത്തുള്ള 12 നഗരങ്ങളിലായി 200 പേരെ ഈ വിധത്തിൽ അവർക്കു കണ്ടെത്താൻ കഴിഞ്ഞു.

Image Credit: Canva
Image Credit: Canva

മറ്റൊരു കാര്യം കൂടി ഗവേഷകർ നോക്കി. തൊട്ടടുത്ത നഗരങ്ങളിൽ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി എന്തെങ്കിലും സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നോ എന്നതായിരുന്നു അത്.രക്ഷപ്പെട്ട ചില കുടുംബങ്ങൾ മറ്റു നഗരങ്ങളിൽ പുഷ്ടിപ്പെട്ടതായും ഇവർ ആ നഗരങ്ങളിലെ കാർഷിക, വ്യവസായപ്രമുഖൻമാരായി മാറിയതായും ഗവേഷണം കണ്ടെത്തി.

18 മണിക്കൂറോളം വിസ്ഫോടനം 

ഇറ്റലിയിലെ കംപാനിയൻ വോൾക്കാനിക് ആർക്ക് എന്ന അഗ്നിപർവതമേഖലയിൽ ഉൾപ്പെട്ട അഗ്നിപർവതമാണ് വെസൂവിയസ്. ലോകത്തിലെ ഏറ്റവും അപകടകാരികളായ അഗ്നിപർവതങ്ങളിലൊന്നായിട്ടാണ് വെസൂവിയസ് പരിഗണിക്കപ്പെടുന്നത്.റോമിലെ പ്രശസ്ത ചരിത്രകാരനായ പ്ലിനി ദ് എൽഡർ തന്റെ ഗ്രന്ഥത്തിൽ ഈ വിസ്ഫോടനത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഏകദേശം 18 മണിക്കൂറോളം ഈ വിസ്ഫോടനം നീണ്ടുനിന്നു.

അന്നത്തെ കാലത്ത് പോംപെ ഒരു വലിയ ഉല്ലാസകേന്ദ്രം കൂടിയായിരുന്നു. റോമിൽ നിന്നുള്ള ധനികരും പ്രമാണിമാരും ഇവിടെ സന്ദർശിച്ചു. 20000 ഇരിപ്പിടങ്ങളുള്ള ഒരു അറീനയും ഇവിടെയുണ്ടായിരുന്നു. സ്ഫോടനവും ലാവാപ്രവാഹവും നടക്കുന്ന സമയത്ത് 12000 പേർ പോംപെയിൽ ജീവിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com