ADVERTISEMENT

ഭൂമിക്ക് സമീപത്തേക്കു പാഞ്ഞെത്തുന്ന ഏകദേശം ഒരു വിമാനത്തിന്റെ വലുപ്പമുള്ള 2 ഛിന്നഗ്രഹങ്ങളെ ആകാംക്ഷയോടെ പരിശോധിക്കുകയാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബോട്ടറി. 2024 PH2, 2024 PO3 എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശ ശിലകൾ അപകടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, പക്ഷേ അവയുടെ സാമീപ്യം ശാസ്ത്രീയ നിരീക്ഷണത്തിനുള്ള വിലപ്പെട്ട അവസരം നൽകുന്നു.

2024 PH2: വലുപ്പവും വേഗതയും കാരണം അപകടസാധ്യതയുള്ളതായി അതിനെ തരംതിരിച്ചിട്ടുണ്ടെങ്കിലും, അത് ചന്ദ്രനേക്കാൾ വളരെയേറെ ദൂരെ ഏകദേശം 1,120,000 മൈൽ അകലെ ഭൂമിയെ സുരക്ഷിതമായി കടന്നുപോകും. ഈ ഛിന്നഗ്രഹം മണിക്കൂറിൽ 22,854 മൈൽ വേഗത്തിൽ സഞ്ചരിക്കുന്നു. രണ്ടാമത്തെ ഛിന്നഗ്രഹം, 2024 PO ആണ്, ഇത് ഭൂമിയിൽ നിന്ന് 1,700,000 മൈലുകൾക്കുള്ളിൽ വരും. 2024 PH2 നെ അപേക്ഷിച്ച് അടുത്തുകൂടി പോകുന്നുണ്ടെങ്കിലും ഇതും നിരുപദ്രകരമായി തുടരുന്നു.

നമ്മൾ പല തരം പ്രകൃതിക്ഷോഭങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല. ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായതെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.

ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്.ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനും അടിയന്തമെങ്കിൽ ശക്തമായ നടപടികളെടുക്കാനും നാസയും മറ്റു ജ്യോതിശ്ശാസ്ത്ര സംഘടനകളും ടെലിസ്കോപിക് സംവിധാനങ്ങളും മറ്റും ലോകത്തെല്ലായിടത്തും ഒരുക്കിവച്ചിട്ടുണ്ട്. എങ്കിൽ പോലും ഇവയുടെ കണ്ണുവെട്ടിച്ച് പോലും ഛിന്നഗ്രഹങ്ങൾ എത്തുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.ഇതിനു പരിഹാരമെന്ന നിലയിൽ നാസ ചില ശക്തമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.

നിയർ എർത് ഒബ്ജക്റ്റ് സർവേയർ സ്പേസ് ടെലിസ്കോപ് എന്നതാണ് ഇതിലൊന്ന്. 2026ൽ വിക്ഷേപിക്കപ്പെടുന്ന ഇത് പെട്ടെന്നു വരുന്ന ഛിന്നഗ്രഹങ്ങളെയും പാറക്കഷണങ്ങളെയുമൊക്കെ നിരീക്ഷിക്കാൻ സഹായിക്കും. പിന്നീടുള്ളതാണ് ഡാർട്ട്. ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപഥത്തിൽ നിന്നു തെറിപ്പിച്ച് വഴി തിരിക്കാൻ ലക്ഷ്യമിട്ട് വിടുന്ന ബഹിരാകാശ പേടകമാണു ഡാർട്ട്. ഒരു ഫ്രിജിന്റെ വലുപ്പമുള്ള ഇതിനെ മുന്നോട്ട് നയിക്കുന്നത് സീനോൺ ഊർജമാണ്.

English Summary:

NASA’s Jet Propulsion Laboratory (JPL) is keeping a close watch on two asteroids set to make a close pass by Earth on August 14, 2024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com