ഉപഗ്രഹ വിക്ഷേപണത്തിന് അനന്ത് ടെക്നോളജീസും
.jpg?w=1120&h=583)
Mail This Article
×
ബെംഗളൂരു∙ ഭൂസ്ഥിര ഭ്രമണ പഥത്തിലേക്കുള്ള വാർത്താവിനിമയ ഉപഗ്രഹങ്ങൾ നിർമിക്കാനും വിക്ഷേപിക്കാനും നിയന്ത്രിക്കാനും ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് ലിമിറ്റഡിന് അനുമതി. ഇൻ–സ്പേസിന്റെ (ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) കരാർ ലഭിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കു പ്രയോജനപ്പെടുന്ന കെഎ –ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാനാണ് ഇസ്റോയുടെ സ്വകാര്യ പങ്കാളി കൂടിയായ കമ്പനിക്ക് അവസരം ലഭിക്കുന്നത്. ഉപഗ്രഹ വാർത്താവിനിമയ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂട്ടുന്ന നടപടിയാണെന്ന് ഇൻ–സ്പേസ് ചെയർമാൻ പവൻ ഗോയങ്ക പറഞ്ഞു.
English Summary:
Ananth Technologies Limited (ATL) becomes the first private Indian company authorized to build and launch satellites, marking a significant step for private sector involvement in India's space program. ATL's Ka-band services will benefit education and healthcare sectors.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.