ADVERTISEMENT

വാന നിരീക്ഷകരെ അവേശഭരിതരാക്കാന്‍ കഴിയുന്ന അദ്ഭുതകരമായ ആകാശ വിസ്മയങ്ങളാണ് 2025ല്‍ കാത്തിരിക്കുന്നത്. പൂർണ ചന്ദ്രഗ്രഹണം, ഭാഗീകമായ സൂര്യഗ്രഹണം, ഉൽക്കകൾ പെയ്തിറങ്ങുന്ന ആകാശവുമൊക്കെയായിരിക്കും 2025ൽ കാണാനാകുക. എന്തൊക്കെയാണ് ശാസ്ത്രകുതുകികളെ കാത്തിരിക്കുന്ന ആ വിസ്മയങ്ങളെന്നു പരിശോധിക്കാം.

∙ഈ വർഷത്തിലെ ഏറ്റവും ശക്തമായ ഉൽക്കാവർഷങ്ങളിൽ ഒന്നായ ക്വാഡ്രാന്റിഡോടെയായിരിക്കും 2025 ആരംഭിക്കുക. ജനുവരി 3, 4 തീയതികളിലായിരിക്കും ഇത് കാണാനാകുക.സെക്കൻഡിൽ 70 കിലോമീറ്റർ വേഗത്തിലായിരിക്കും ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുക. മണിക്കൂറിൽ 120 ഉൽക്കകൾ വരെ കാണാം

∙ ജനുവരി 13ന് ഈ വർഷത്തെ ആദ്യത്തെ സൂപ്പർ മൂൺ അഥവാ വൂൾഫ് മൂൺ സംഭവിക്കും. ചൊവ്വ ഗ്രഹത്തെ പിന്നിലാക്കി ചന്ദ്രൻ മുന്നിലെത്തും( occultation). ഒരു മണിക്കൂറോളം ചൊവ്വ ചന്ദ്രനു പിന്നിൽ മറഞ്ഞു നിൽക്കും. 

blood-moon - 1

∙രക്ത ചന്ദ്രൻ: പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുന്നതിനാല്‍ അതിനെ ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. മാർച്ച് 13, 14 എന്നിവിടങ്ങളിൽ യൂറോപ്, ഏഷ്യയുടെ ചില പ്രദേശങ്ങളിലും  ഓസ്ട്രേലിയ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഗ്രഹണം കാണാൻ കഴിയും.

∙ യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, അമേരിക്കയുടെ ചില ഭാഗങ്ങൾ, ഇന്ത്യൻ മഹാസമുദ്ര മേഖല എന്നിവിടങ്ങളിൽ സമ്പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. മറ്റ് ഗ്രഹണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത് ഇന്ത്യയിലും കാണാനാകും, അതിനാൽ ജ്യോതിശാസ്ത്ര പ്രേമികൾ ഈ അവസരം നഷ്ടപ്പെടുത്തരുത്. ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സുരക്ഷിതമാണ്.

ഭാഗിക സൂര്യഗ്രഹണം: സെപ്റ്റംബർ 21, 2025

∙2025-ലെ രണ്ടാം ഭാഗിക സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യന്റെ ചില ഭാഗങ്ങൾ മറയ്ക്കും. അൻ്റാർട്ടിക്ക, പസഫിക്, അറ്റ്ലാന്റിക്, തെക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഇത് കാണാൻ കഴിയും. പക്ഷേ ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല.

സൂര്യഗ്രഹണം.
സൂര്യഗ്രഹണം.

∙ശനിയുടെ വലയങ്ങൾ യഥാർത്ഥത്തിൽ അപ്രത്യക്ഷമാകില്ല, പക്ഷേ മാർച്ചിൽ ഹ്രസ്വകാലത്തേക്ക്  വലയങ്ങള്‍ അദൃശ്യമാകും. ശനിയുടെ വളയങ്ങൾ ചരിഞ്ഞതാണ് അതിനാല്‍ ഭൂമിയുടെ വീക്ഷണകോണിൽനിന്നും മാറുന്നതോടെയാണ് ഇത്തരത്തിലുള്ള കാഴ്ച ലഭ്യമാകുന്നത്.

∙ 2025ൽ സൂര്യനിലെ കൊറോണൽ മാസ് ഉജക്ഷൻ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതല്‍ ശക്തമായ ധ്രുവദീപ്തിക്ക് കാരണമായേക്കാം.

English Summary:

Witness breathtaking celestial events in 2025! From the Quadrantids meteor shower to a total lunar eclipse (Blood Moon) and Saturn's seemingly ringless appearance, prepare for an astronomical spectacle. Discover the dates and visibility details.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com