ടൈംലാപ്സ് വിഡിയോയിൽ ഭൂമിയുടെ ഭ്രമണം, അതും ലഡാക്കിൽ നിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

Mail This Article
ഭൂഗോളത്തിന്റെ ഭ്രമണം ഭൂമിയിൽനിന്ന് പകർത്താനാകുമോ?, അതെ കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്. ല ഭൂമിയുടെ ഭ്രമണം കാണാവുന്ന ഒരു ടൈം ലാപ്സ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞനായ ഡോർജെ ആങ്ചുക്ക്. ഹാൻലെയിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
ഭൂമിയുടെ ഭ്രമണം ദൃശ്യവൽക്കരിക്കാനും മനസ്സിലാക്കാനും വിദ്യാർഥികളെ സഹായിക്കുന്ന ഒരു ടൈം-ലാപ്സ് വിഡിയോയ്ക്കുള്ള ചില അഭ്യർഥനയാണ് ഈ പ്രോജക്റ്റിന്റെ പ്രചോദനം.പകലിൽ നിന്ന് രാത്രിയിലേക്കും തിരിച്ചുമുള്ള മാറ്റം വെളിപ്പെടുത്തുന്ന 24 മണിക്കൂർ പകർത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഡോർജെ ആങ്ചുക്ക് പറയുന്നു
കഠിനമായ തണുപ്പുള്ള 4 രാത്രികളിലായി ബാറ്ററി തകരാറുകൾ, ടൈമർ തകരാറുകൾ എന്നിവയുള്‍പ്പെടെയുള്ള നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് ഭൂമിയുടെ ഭ്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നതിലെ വെല്ലുവിളികളെ അതിജീവിച്ചെങ്കിലും, പോസ്റ്റ്-പ്രോസസിങ് സമയത്ത് ആങ്ചുക്ക് തടസങ്ങൾ നേരിട്ടു. ഫ്രെയിമിങിലെ പൊരുത്തക്കേടുകൾ ശ്രദ്ധാപൂർവ്വം ക്രോപ്പ് ചെയ്യേണ്ടിവന്നു. എന്തായാലും ഈ വിഡിയോ പകർത്താൻ ഉപയോഗിച്ച ഗാഡ്ജറ്റുകളും പരിശോധിക്കാം
∙Sony A7S2
∙Sigma 20 mm @2.0
∙Loptron skyguider pro tracker
∙Min exp 1/4000 for daytime ISO 100
∙Max exp 15 sec for night images ISO 5000Pixel Intervalometer, qDslrDashboard app for camera control, (7/n)
∙Manfrontto tripod, Goal zero sherpa power bank