രണ്ട് കാലും ഒരേ സമയം പാന്റിലേക്ക് ഇടാനാകുമോ?, സംശയം തീർക്കുന്ന രസകരമായ വിഡിയോ

Mail This Article
ഒരു സമയം ഒരു കാൽ, നമ്മളെല്ലാവരും പാന്റ്സ് ധരിക്കുമ്പോൾ സാധാരണ ഇങ്ങനെയാണ് ചെയ്യാറുള്ളത്. നാസ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് ഒരു വിചിത്ര മാർഗം കണ്ടെത്തി. അതും ഗുരുത്വാകർഷണ ബലം ഇല്ലാത്ത ബഹിരാകാശത്ത്.6 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിക്കുന്ന നാസ ബഹിരാകാശയാത്രികനായ ഡോൺ പെറ്റിറ്റാണ്, രസകരമായ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
സാധാരണ പാന്റിലേക്ക് ഒരു സമയം, ഒരു കാലിടുന്ന എന്ന രീതി പിന്തുടരുന്നതിനുപകരം, പെറ്റിറ്റ് തന്റെ ഫ്ലോട്ടിങ് ട്രൗസറിലേക്ക് നേരെ ഇറങ്ങുകയായിരുന്നു,"ഒരു സമയം രണ്ട് കാലുകൾ" എന്ന അടിക്കുറിപ്പാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്നത്. റഷ്യൻ ബഹിരാകാശയാത്രികരായ അലക്സി ഓവ്‌ചിനിൻ, ഇവാൻ വാഗ്നർ എന്നിവർക്കൊപ്പം സെപ്റ്റംബറിലാണ് പെറ്റിറ്റ് മൂന്നാമത്തെ ഐഎസ്‌എസ് ദൗത്യത്തിനായി ബഹിരാകാശത്തേക്കെത്തിയത്.
ആരാണ് ഡോൺ പെറ്റിറ്റ്?
ഒരു പ്രഗത്ഭനായ ബഹിരാകാശയാത്രികനും, കെമിക്കൽ എൻജിനീയറും, ഗവേഷകനുമാണ് ഡോൺ പെറ്റിറ്റ്. 1955 ൽ ഒറിഗോണിലെ സിൽവർട്ടണിൽ ജനിച്ച അദ്ദേഹം കെമിക്കൽ എൻജിനിയങിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്, ഒന്നിലധികം ദൗത്യങ്ങളിലായി 370 ദിവസത്തിലധികം ഡോൺ പെറ്റിറ്റ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
1996 ൽ നാസ ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ആർ പെറ്റിറ്റ്, ഒരു വർഷത്തിലേറെ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്, മുമ്പ് എക്സ്പെഡിഷൻസ് 30, 31 എന്നിവയിൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) ഫ്ലൈറ്റ് എൻജിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.