ആകാശത്ത് ഈ അദ്ഭുതം ഇനി ദിവസങ്ങൾ? ഇപ്പോൾ കണ്ടില്ലെങ്കിൽ ഇനി 2040ൽ മാത്രം

Mail This Article
ആകാശക്കാഴ്ചകൾക്കായി മിഴി തുറന്നിരിക്കുന്ന ഗവേഷകർക്ക് ഈ ആഴ്ച ആഘോഷമാണ്. കാരണം ഏഴ് ഗ്രഹങ്ങളാണ് നിരനിരയായി അണിനിരക്കുക. ഈ കാഴ്ചയുടെ അവസരം നഷ്ടപ്പെടുത്തിയാല്‍ പ്ലാനറ്ററി പരേഡ് കാണാന്‍ 2040വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെയായിരിക്കും കഴിയുന്നത്ര ഗ്രഹങ്ങളെ കാണാനുള്ള ഏറ്റവും നല്ല അവസരം.ബുധൻ, ശുക്രൻ, വ്യാഴം, ചൊവ്വ എന്നീ നാല് ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയും. ചക്രവാളത്തിൽ താഴ്ന്നതിനാൽ ശനിയെ കാണാൻ പ്രയാസമായിരിക്കും. മറ്റ് രണ്ട് ഗ്രഹങ്ങളായ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ കാണാൻ ഒരു ടെലസ്കോപ് ആവശ്യമാണ്.
ഈ ഏഴ് ഗ്രഹങ്ങളുടെയും ക്രമീകരണം ഫെബ്രുവരി 28ന് പൂര്‍ത്തിയാകുന്നു. അന്ന് സൂര്യാസ്തമയത്തിനുശേഷം 45 മിനുറ്റിന് ശേഷം ഈ വിന്യാസം ഭൂമിയിന്‍ നിന്ന് വീക്ഷിക്കാന്‍ സാധിക്കുന്നു. ഫെബ്രുവരി 28ന് ബുധന്‍ കൂടി മറ്റു ആറ് ഗ്രഹങ്ങള്‍ക്കൊപ്പം ചേരുന്നതിനാലാണ് ഈ വിന്യാസം അപൂര്‍വമാകുന്നത്.